ചെന്നൈയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്

തിരുവനന്തപുരം: പൂജ അവധി അവസാനം, കേരളപ്പിറവി ആഘോഷ ആരംഭം എന്നിവ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്തിനും ചെന്നൈയ്ക്കുമിടയിൽ സൂപ്പർ ഡീലക്സ് എയർ ബസ് പ്രത്യേക സർവീസ് നടത്തുന്നു.
ഒക്ടോബർ 29 ഞായറാഴ്ച വൈകുന്നേരം 6.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ബസ് ഒക്ടോബർ 30 തിങ്കളാഴ്ച രാവിലെ 9.50ന് ചെന്നൈയിലെത്തും. ഒക്ടോബർ 30 ഞായറാഴ്ച രാത്രി എട്ടിന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ബസ് ഒക്ടോബർ 31 രാവിലെ 11.20ന് തിരുവനന്തപുരത്തെത്തും.
ട്രെയിനിൽ ചെന്നൈയിലെത്തിയ ശേഷം തിരുവനന്തപുരത്തേക്ക് കണക്ഷൻ ട്രെയിൻ കിട്ടാത്തവർക്കുകൂടി പ്രയോജനപ്പെടും വിധമാണ് ബസിന്റെ മടക്കയാത്ര രാത്രി എട്ടിന് ആക്കിയത്. തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് 1331 രൂപയും ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് 1025 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
തിരക്കു നിമിത്തം പതിവ് യാത്രാമാർഗങ്ങൾ അടഞ്ഞുപോയവർക്ക് കെ.എസ്.ആർ.ടി.സിയുടെ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള ടിക്കറ്റ് ഈ ലിങ്കിൽ
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ഈ ലിങ്കിൽ