ഖാദി പ്രചാരണ വിപണനമേള തുടങ്ങി

പയ്യന്നൂർ : ഗാന്ധിജിയുടെ 154ാമത് ജന്മവാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് അഖിലേന്ത്യാ ഖാദിഗ്രാമ വ്യവസായ കമ്മിഷൻ സംഘടിപ്പിക്കുന്ന ഖാദി ഉത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഖാദി പ്രചാരണ വിപണനമേള തുടങ്ങി.
നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ഖാദി കമ്മീഷൻ ഡയരക്ടർ സി.ജി.ആണ്ടവർ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ഇ.എ.ബാലൻ , ഖാദി കമ്മിഷൻ അസി.ഡയരക്ടർ പി.സ്കന്ദസ്വമി, പി.കെ.സന്തോഷ് ,വി.കെ.ഹരിദാസൻ പ്രസംഗിച്ചു. ഖാദി, ഗ്രാമ വ്യവസായ, കുടുംബശ്രീ ഉല്പന്നങ്ങളുടെ പ്രചാരണവും വില്പനയും ലക്ഷ്യമിട്ടുള്ള മേള 31ന് സമാപിക്കും.