Breaking News
സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയെ പിരിച്ചുവിട്ടു

പേരാവൂർ: ഭരണനിർവഹണത്തിലെ ക്രമക്കേടും സാമ്പത്തിക അഴിമതിയും ആരോപിക്കപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ പ്രസിഡൻറായുള്ള ഭരണ സമിതിയെയാണ് ക്ഷീര സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ കൂടിയായ ജില്ലാ ക്ഷീര വികസന ഓഫീസർ ഒ.സജ്നി പിരിച്ചുവിട്ടത്. ഡയറി ഫാം ഇൻസ്പെക്ടർ ബിനുരാജിനെയാണ് മൂന്നു മാസ കാലയളവിലേക്ക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. 2024 ജനുവരി 30-നകം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
ഏഴു വർഷത്തോളം ഓഡിറ്റിംങ്ങ് നടത്താത്ത സംഘം സെക്രട്ടറിക്കെതിരെ ഭരണ സമിതി നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഭരണസമിതിയെ ക്ഷീരവികസന വകുപ്പ് പിരിച്ചുവിട്ടത്.
ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും സാമ്പത്തിക അഴിമതി നടന്നതായും ആരോപിച്ച് സംഘത്തിൻ്റെ മുൻ പ്രസിഡൻറ് സിറാജുദീനാണ് ക്ഷീര വികസന വകുപ്പിന് പരാതി നല്കിയത്.
ഭരണ സമിതി പ്രസിഡൻറ് കെ. ശശീന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സിറാജുദ്ദീൻ പരാതി നല്കിയിരുന്നു. മുൻ പ്രസിഡൻറ് നല്കിയ പരാതിയിൽ നിലവിലെ ഭരണ സമിതിക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തല അന്വേഷണം നടക്കുന്നതിനിടെയാണ് വകുപ്പുതല നടപടി ഉണ്ടായത്.
ദിവസങ്ങൾക്ക് മുമ്പ് ജില്ലാ സെക്രട്ടറി പങ്കെടുത്ത സി.പി.എം പേരാവൂർ ഏരിയാ കമ്മറ്റി യോഗത്തിൽ കെ. ശശീന്ദ്രനെതിരെ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമഘട്ട അന്വേഷണം കൂടി നടത്തിയ ശേഷം നടപടിയെടുക്കാമെന്ന ധാരണയിൽ നടപടി നീട്ടുകയായിരുന്നു.
കഴിഞ്ഞ ഏഴു വർഷമായി ഓഡിറ്റിംങ്ങ് നടത്താതെ ക്രമക്കേടുകൾ നടത്തിയ സംഘത്തെ സഹകരണ വകുപ്പിൻ്റെ ആർ.എൻ.എ (റെക്കോർഡ് നോട്ട് അവൈലബിൾ ) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഓഡിറ്റിംങ്ങ് ഒഴികെ ബാക്കി നടപടികൾ എല്ലാം കൈകാര്യം ചെയ്യുന്നത് സംസ്ഥാന ക്ഷീര വികസന വകുപ്പാണ്. ഈയൊരു സാഹചര്യത്തിലാണ്, ക്രമക്കേട് നടത്തിയ ഭരണസമിതിക്കെതിരെ സി.പി.എം സംസ്ഥാന ഘടകത്തിന് മുൻ പ്രസിഡൻ്റ് രേഖാമൂലം പരാതി നല്കിയത്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്