മണത്തണ അമ്പായത്തോട് മലയോര ഹൈവേ റീ ടാറിംഗ് തുടങ്ങി

പേരാവൂർ : മണത്തണ -അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് തുടങ്ങി.2013 ൽ പ്രവർത്തി പൂർത്തിയായ ശേഷം പത്ത് വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്.
മണത്തണയിൽ നിന്നാണ് റീ ടാറിംഗ് ആരംഭിച്ചിരിക്കുന്നത്.അഞ്ച് കോടി രൂപയാണ് ടാറിംഗ് പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്.