Kannur
അവഗണനയുടെ ട്രാക്കിൽ ഞെരുങ്ങി വടക്കേ മലബാറിലെ ദുരിതയാത്ര

കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്.
എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്. മണിക്കൂറുകളോളം ട്രെയിനുകളില്ലാത്ത സ്ഥിതി. അക്ഷരാർഥത്തിൽ വാഗൺ ട്രാജഡിയാണ് വടക്കേ മലബാറിലെ ട്രെയിനുകളിൽ നടക്കുന്നത്. ശ്വാസംമുട്ടി മരണത്തിന്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നഴ്സിങ് വിദ്യാർഥിനിയോട് അമൃത് ഭാരത്, വന്ദേഭാരത് എന്നെല്ലാം പ്രസംഗിച്ചിട്ട് എന്തുകാര്യമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ഇപ്പോൾ എന്തുസംഭവിച്ചു?
കോവിഡിനു ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് ട്രെയിൻ സർവീസുകൾ മുൻപത്തേക്കാൾ ദുരിതം സമ്മാനിക്കുന്നതായി മാറിയത്. അതിനു കാരണങ്ങൾ പലതാണ്. കോവിഡിനു മുൻപ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കാത്തതും ഹാൾട്ട് സ്റ്റേഷനുകളിലെ ഉൾപ്പെടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും സമയക്രമം മാറ്റിയതുമെല്ലാം യാത്രക്കാരെ ബാധിച്ചു.
ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകൾ കൂട്ടിയതും ഡി–റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചതും ദുരിതമേറ്റി. ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര പലരും കുറച്ചു. പെട്രോൾ, ഡീസൽ വില താങ്ങാൻ പറ്റാത്ത വിധം ഉയർന്നതോടെ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരും ട്രെയിനുകളിൽ യാത്ര ചെയ്യാൻ തുടങ്ങി.
മോഹിപ്പിച്ച് കടന്നു ത്രി ഫേസ് മെമു
മംഗളൂരുവരെയുള്ള ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായാൽ മെമു അനുവദിക്കുമെന്നായിരുന്നു വർഷങ്ങളായി വടക്കേ മലബാറുകാർ കേട്ടുകൊണ്ടിരുന്ന വാഗ്ദാനം. കാത്തിരിപ്പിനൊടുവിൽ മെമു അനുവദിച്ചപ്പോൾ അതു പുതിയ ട്രെയിനായല്ല സർവീസ് തുടങ്ങിയത്. പഴയ മംഗളൂരു പാസഞ്ചറിന്റെ സമയത്ത് മെമു റേക്ക് ഓടിക്കുകയായിരുന്നു റെയിൽവേ. 12 കോച്ചുകളുള്ള ത്രി ഫേസ് മെമുവിൽ മൂവായിരത്തോളം പേർക്ക് യാത്ര ചെയ്യാമെന്നു പറഞ്ഞായിരുന്നു ഉദ്ഘാടനം.
കണ്ണൂർ–മംഗളൂരു പാതയിലെ യാത്രാ ദുരിതത്തിന് നേരിയ പരിഹാരം പ്രതീക്ഷിച്ചു കാത്തിരുന്ന യാത്രക്കാർക്ക് പക്ഷേ, കിട്ടിയത് ഇരുട്ടടിയാണ്. 12 കോച്ചുള്ള മെമുവിനു പകരം പല ദിവസങ്ങളിലും ഓടിച്ചത് 8 കോച്ചുള്ള മെമു. ഫലമോ യാത്രക്കാരിൽ പലർക്കും കയറാൻ പോലും കഴിയാത്ത സ്ഥിതി. പ്രതിഷേധം കനത്തതോടെ മെമു റേക്ക് തിരിച്ചെടുത്ത് വീണ്ടും പഴഞ്ചൻ പാസഞ്ചർ കോച്ച് ഓടിക്കാൻ തുടങ്ങി. റൂട്ടും സമയവുമെല്ലാം പഴയതു തന്നെയെങ്കിലും കോവിഡിനു ശേഷം പക്ഷേ, ട്രെയിനിന്റെ പേരു മാറ്റിയിരുന്നു – ‘സ്പെഷൽ എക്സ്പ്രസ്’. അതിന്റെ പേരിൽ എക്സ്പ്രസ് നിരക്ക് നൽകിയാണ് ഇപ്പോഴത്തെ ദുരിതയാത്ര !
ആളില്ലാ നേരത്ത് ഓടിച്ച ബൈന്തൂർ പാസഞ്ചർ
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കുകൂടി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ബൈന്തൂർ പാസഞ്ചർ പ്രഖ്യാപിച്ചത്. 2015 ഫെബ്രുവരിയിൽ കാസർകോട് നിന്നു യാത്ര പുറപ്പെടുന്ന രീതിയിലായിരുന്നു ട്രെയിൻ ഓടിത്തുടങ്ങിയത്. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് ട്രെയിൻ കണ്ണൂരിലേക്ക് നീട്ടിയെങ്കിലും സമയക്രമം ഉപകാരപ്രദമായ തരത്തിലായിരുന്നില്ല.
പലവട്ടം നിവേദനങ്ങളിലൂടെയും എംപിമാർ വഴിയും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഗണിച്ചതേയില്ല. പുലർച്ചെ 4.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് കാസർകോട് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നിർത്തിയിട്ട ശേഷം ബൈന്തൂരിലേക്ക് പോകുന്ന തരത്തിലായിരുന്നു സമയക്രമം. തിരികെ കണ്ണൂരിലേക്കുള്ള യാത്രയിലും കാസർകോട്ടെ ഒരു മണിക്കൂർ നീണ്ട പിടിച്ചിടൽ തുടർന്നു. ഇതോടെ യാത്രക്കാർക്ക് ഉപകാരമില്ലാത്ത ട്രെയിനായി ബൈന്തൂർ പാസഞ്ചർ മാറി.
രാവിലെ 6.40നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന തരത്തിൽ സമയക്രമം നിശ്ചയിച്ചിരുന്നെങ്കിൽ കണ്ണൂർ–കാസർകോട് ജില്ലക്കാർക്കു മാത്രമല്ല, കോഴിക്കോട് ജില്ലയിൽ നിന്നും മറ്റും മംഗളൂരുവിലേക്കും മൂകാംബികയിലേക്കും യാത്ര ചെയ്യുന്നവർക്കും ഗുണകരമായേനെ. ആർക്കും ഉപകാരമില്ലാത്ത തരത്തിൽ ആളില്ലാത കുറച്ചുകാലം ട്രെയിൻ ഓടിച്ച് 2017ൽ നിർത്തലാക്കുകയാണ് റെയിൽവേ ചെയ്തത്.
ഇനിയും തിരിച്ചെത്താതെനവയുഗ് എക്സ്പ്രസ്
പതിറ്റാണ്ടുകളോളം കേരളത്തെ കശ്മീരുമായി ബന്ധിപ്പിച്ച് ഓടിക്കൊണ്ടിരുന്ന നവയുഗ് എക്സ്പ്രസ് കോവിഡ് ലോക്ഡൗണിനു ശേഷം മംഗളൂരുവിലേക്കുള്ള ഓട്ടം (16687/88) പുനരാരംഭിച്ചില്ല. രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽ റൂട്ടുകളിലൊന്നായിരുന്നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് 70 മണിക്കൂറിലേറെ യാത്ര ചെയ്ത് നാലാം ദിനത്തിൽ കശ്മീരിലെ ശ്രീ മാതാ വൈഷ്ണോദേവി കത്ര സ്റ്റേഷനിൽ എത്തിയിരുന്ന ഈ പ്രതിവാര ട്രെയിനിന്റേത്. രാജ്യത്തെ ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോയിരുന്ന ട്രെയിനും നവയുഗ് എക്സ്പ്രസ് ആയിരുന്നു.
മംഗളൂരുവിൽ നിന്നു തിങ്കളാഴ്ച വൈകിട്ട് 5.05ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് 3.10ന് കശ്മീരിൽ എത്തുമ്പോഴേക്കും 14 സംസ്ഥാനങ്ങളെയാണ് നവയുഗ് സ്പർശിച്ചിരുന്നത്. 3686 കിലോമീറ്റർ താണ്ടി 67 സ്റ്റേഷനുകളിൽ നിർത്തിയുള്ള ഈ യാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും തീർഥാടകർക്കുമെല്ലാം വലിയ അനുഗ്രഹമായിരുന്നു. സൈനിക, അർധസൈനിക വിഭാഗങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ അക്കാലത്ത് ഏറ്റവും അധികം ആശ്രയിച്ചിരുന്ന ട്രെയിനും ഇതായിരുന്നു. ഇതു പരിഗണിച്ച് കേന്ദ്ര സായുധ പൊലീസ് സേനകളുടെ യാത്രയ്ക്ക് മാത്രമായി പ്രത്യേക ത്രീ ടയർ എസി കോച്ചും 2013 മുതൽ നവയുഗ് എക്സ്പ്രസിൽ കൂട്ടിച്ചേർത്തിരുന്നു.
എക്സ്പ്രസ് ഹർജി ഒപ്പുശേഖരണം 30 മുതൽ
വടക്കേ മലബാറിൽ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിലെത്തിക്കാൻ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള എക്സ്പ്രസ് ഹർജി ഒപ്പുശേഖരണം 30നു തുടങ്ങും.
കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ അടിയന്തരമായി കൂടുതൽ ട്രെയിനുകൾ അനുവദിക്കുക, മംഗളൂരുവിലും കോഴിക്കോട്ടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കണ്ണൂർ വഴി നീട്ടുക, മലബാറിലെ യാത്രക്കാർക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ സമയക്രമം പരിഷ്കരിക്കുക, നിലവിലെ ട്രെയിനുകളിൽ കൂടുതൽ ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുക, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കോവിഡിനു മുൻപുണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി നൽകുക.
വിവിധ പാസഞ്ചർ അസോസിയേഷനുകളുടെയും റെയിൽവേ സ്റ്റേഷൻ വികസന സമിതികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഒപ്പുശേഖരണം.
പരശുറാം എക്‌സ്പ്രസിൽ കോച്ച് കൂട്ടുമെന്ന് പി.കെ.കൃഷ്ണദാസ്
തിരക്കു കാരണം യാത്രക്കാർ ശ്വാസംമുട്ടി കുഴഞ്ഞു വീഴുന്നതു പതിവായ പരശുറാം എക്‌സ്പ്രസിൽ ഒരു ജനറൽ കോച്ച് കൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാനുമായ പി.കെ.കൃഷ്ണദാസ് അറിയിച്ചു.
യാത്രാദുരിതം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ എൻ.ശ്രീകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചത്. ഹ്രസ്വദൂര യാത്രയ്ക്കായി കണ്ണൂർ-കോഴിക്കോട്, കണ്ണൂർ-ഷൊർണൂർ റൂട്ടൂകളിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Kannur
പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
Kannur
കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തട്ടിപ്പ് നടത്തിയ കോൺഗ്രസ് കച്ചേരിക്കടവ് വാർഡ് പ്രസിഡന്റ് സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ് റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.
Kannur
കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

കണ്ണൂർ : പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്