പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി

പേരാവൂര്‍:പുഴക്കല്‍ പുതുശേരി റോഡില്‍ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്‍കി.കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ പുഴക്കല്‍ മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നാട്ടുകാര്‍ നിവേദനം നല്‍കിയത്.
അതിപുരാതനമായ ഈ ക്ഷേത്രം സംസ്ഥാന പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്ര പുനരുദ്ധാരണ ,വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.നാട്ടുകാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ജനകീയ കമ്മിറ്റി അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.