ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം; വിളംബര ഘോഷയാത്ര നടത്തി

ഇരിട്ടി : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 30 മുതൽ നവംബർ രണ്ടുവരെ കുന്നോത്ത് സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ, സെയ്ന്റ് തോമസ് പള്ളി പരിസരം എന്നിവിടങ്ങളിലായി 16 വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. 31-ന് രാവിലെ 10-ന് സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷനാകും.
നവംബർ രണ്ടിന് വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കൂര്യൻ ഉദ്ഘാടനംചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷനാകും. തലശ്ശേരി അതിരൂപത വികാരി ജനറൽ ജോസഫ് ഒറ്റപ്ലാക്കൽ മുഖ്യാതിഥിയാവും.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ സമ്മാനദാനം നിർവഹിക്കും.വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, സംഘാടകസമിതി ഭാരവാഹികളായ വി.വിനോദ്കുമാർ, തോമസ്, രാജി കുര്യൻ, മാത്യു ജോസഫ്, ഫാ. അഗസ്റ്റിൻ പാണ്ഡ്യമ്മാക്കൽ, ഷൈജൻ ജേക്കബ്, എം.ജെ.ജോയ്‌കുട്ടി എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഇരിട്ടിയിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര നടത്തി.