Connect with us

IRITTY

മാലിന്യ മുക്ത നവകേരളം; വടിയെടുത്ത് ഇരിട്ടി നഗരസഭ

Published

on

Share our post

ഇരിട്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.

ജൈവമാലിന്യങ്ങൾ കൃത്യമായി ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകി കൈമാറുന്നതിനും തീരുമാനമായി. നഗരസഭയുടെ നേതൃത്വത്തിൽ സ്ഥിര സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, വ്യാപാരി – വ്യവസായി സംഘടനാ ഭാരവാഹികൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികൾ, ഓഡിറ്റോറിയം നടത്തിപ്പുകാർ, സ്കൂൾ അധികൃതർ, വിവിധ ഓഫിസ് മേധാവികൾ, മത സ്ഥാപന – സംഘടനാ പ്രതിനിധികൾ, ബ്യൂട്ടിഷ്യൻ സംഘടനാ ഭാരവാഹികൾ, ഗ്രന്ഥശാല പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, മത്സ്യം – മാംസ വിൽപനക്കാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്താണു തീരുമാനം. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപന മേധാവികൾക്കെതിരെ 2016ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം നടപടികൾ സ്വീകരിക്കും.

ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരസമിതി അധ്യക്ഷ കെ.സോയ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, അബ്ദുൽ സത്താർ, കെ.പി.രാമകൃഷ്ണൻ, കെ.റഫീക്ക്, അയൂബ് പൊയിലൻ, ഒ.ബിജേഷ്, രാമകൃഷ്ണൻ എഴുത്തൻ എന്നിവർ പ്രസംഗിച്ചു.പ്രധാന നിർദേശങ്ങൾ:

∙ കടകളിൽ നിന്ന് ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനു പ്രത്യേക ബിന്നുകൾ സ്ഥാപിക്കും.
∙ ഹരിത പെരുമാറ്റം ചട്ടം ഉറപ്പാക്കുന്നതിനായി മുഴുവൻ ഓഫിസുകളിലും നോഡൽ ഓഫിസർമാരെ നിശ്ചയിക്കും. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
∙ ആരാധനാലയങ്ങളുടെ നടത്തിപ്പിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കും.


Share our post

IRITTY

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്‌.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.


Share our post
Continue Reading

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

Trending

error: Content is protected !!