ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം നവംബർ 11 ന് എടൂരിൽ

ഇരിട്ടി: കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച്
ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം “വരയോളം” നടത്തപ്പെടുന്നു.
നവംബർ 11 ന് നടക്കുന്ന മൽസരത്തിൽ യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 2023 നവംബർ 19 ന് സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂൾ, തലശ്ശേരിയിൽ വച്ച് നടത്തപ്പെടുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം ‘താലന്ത് ‘ ന്റെ പ്രകാശന ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.
വാട്ടർ കളറാണ് ചിത്രരചനാമാധ്യമം. പേപ്പർ മത്സരസ്ഥലത്തു വിതരണം ചെയ്യുന്നതാണ്. മറ്റ് ആവശ്യമായ ഉപകരണങ്ങൾ മത്സരാർഥികൾ കരുതേണ്ടതാണ്.
എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2000 എസ്. എസ്. എൽ.സി ബാച്ച് ”നെല്ലിക്ക’ യാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് :- 8075779406 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 8.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്