പ്രകൃതിപാഠത്തിന് ഡല്‍ഹി സ്‌കൂളുകളില്‍ ഇനി ‘നേച്ചര്‍ കോര്‍ഡിനേറ്റര്‍’
ന്യൂഡല്‍ഹി: പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സ്‌കൂളുകളില്‍ ഒരു അധ്യാപകനെ ‘നേച്ചര്‍ കോര്‍ഡിനേറ്ററായി’ നിര്‍ദേശിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. കുട്ടികള്‍ക്കുള്ളില്‍ പ്രകൃതിയോടുള്ള നന്ദിയും അര്‍പ്പണബോധവും വളര്‍ത്താന്‍ പുതിയ നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ അടുക്കളത്തോട്ടങ്ങള്‍, ചെടി വളര്‍ത്തല്‍, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി ക്ലബ്ബുകള്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് കോര്‍ഡിനേറ്റര്‍മാര്‍ വഴി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പാക്കുക. ‘പ്രകൃതി ഹംസെ, ഹം പ്രകൃതി സേ’എന്നതാണ് പദ്ധതിയുടെ ആപ്തവാക്യം