Connect with us

Kerala

സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ 1,975 കേ​സു​ക​ൾ

Published

on

Share our post

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​ൻ​പ​തു മാ​സ​ത്തി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 1975 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്.

2022 ല്‍ 815 ​സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. 2021 ല്‍ 626 ​കേ​സു​ക​ളും 2020 ല്‍ 426 ​കേ​സു​ക​ളും 2019 ല്‍ 307 ​സൈ​ബ​ര്‍ കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച 122 കേ​സു​ക​ളും ബ്ലാ​ക്ക് മെ​യി​ലിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70 കേ​സു​ക​ളും സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മോ​ര്‍​ഫിം​ഗ്-38 കേ​സു​ക​ള്‍, വ്യാ​ജ ലോ​ട്ട​റി ആ​പ്പ് ത​ട്ടി​പ്പ്-​ആ​റ് കേ​സു​ക​ള്‍, ഒ​.എ​ല്‍​.എ​ക്‌​സ് ആ​പ്പ് വ​ഴി​യു​ള്ള ത​ട്ടി​പ്പ്-48 കേ​സു​ക​ള്‍, ഒ​.ടി.​പി ത​ട്ടി​പ്പ്-134 കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍-1557 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍.

ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വു​മ​ധി​കം സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍ നി​ന്നാ​ണ്. 258 കേ​സു​ക​ളാ​ണ് തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍ നി​ന്ന് മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ബ്ലാ​ക്ക് മെ​യി​ലിം​ഗ് സം​ബ​ന്ധി​ച്ച് 20 കേ​സു​ക​ളും മോ​ര്‍​ഫിം​ഗ് മൂ​ന്ന് കേ​സു​ക​ള്‍, ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് അ​ഞ്ച് കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ് 30 കേ​സു​ക​ള്‍ , മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 200 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം. ര​ണ്ടാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം സി​റ്റി​ക്കാ​ണ്. ഇ​വി​ടെ നി​ന്ന് 211 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ലൈം​ഗി​കാ​തി​ക്ര​മം ര​ണ്ട് കേ​സു​ക​ള്‍, ബ്ലാ​ക്ക് മെ​യി​ലിം​ഗ് നാ​ല് കേ​സു​ക​ള്‍, മോ​ര്‍​ഫിം​ഗ് ര​ണ്ട് കേ​സു​ക​ള്‍, വ്യാ​ജ ലോ​ട്ട​റി ത​ട്ടി​പ്പ് ഒ​രു കേ​സ്, ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് 13 കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ് 32 കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 157 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ല്‍ നി​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം കോ​ട്ട​യം ജി​ല്ല​യ്ക്കാ​ണ്. ഇ​വി​ടെ നി​ന്ന് 135 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ലൈം​ഗി​കാ​തി​ക്ര​മം, ബ്ലാ​ക്ക് മെ​യി​ലിം​ഗ് ഓ​രോ കേ​സു​ക​ള്‍, മോ​ര്‍​ഫിം​ഗ് ര​ണ്ടു കേ​സു​ക​ള്‍, ഒ​ടി​പി ത​ട്ടി​പ്പ് ആ​റ് കേ​സു​ക​ള്‍, മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 125 കേ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്. ഇ​വി​ടെ നി​ന്ന് ഇ​ക്കാ​ല​യ​ള​വി​ല്‍ 23 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ബ്ലാ​ക്ക് മെ​യി​ലിം​ഗ് തൃ​ശൂ​ര്‍ സി​റ്റി(20 കേ​സു​ക​ള്‍), മോ​ര്‍​ഫിം​ഗ് മ​ല​പ്പു​റം(​എ​ട്ടു കേ​സു​ക​ള്‍), വ്യാ​ജ ലോ​ട്ട​റി ആ​പ്പ് ത​ട്ടി​പ്പ് ആ​ല​പ്പു​ഴ(​അ​ഞ്ച് കേ​സു​ക​ള്‍), ഒ​എ​ല്‍​എ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​രം സി​റ്റി(13 കേ​സു​ക​ള്‍), ഒ​ടി​പി ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​രം സി​റ്റി(32 കേ​സു​ക​ള്‍), മ​റ്റു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തൃ​ശൂ​ര്‍ സി​റ്റി(200 കേ​സു​ക​ള്‍) എ​ന്നീ ജി​ല്ല​ക​ളാ​ണ് ഓ​രോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക​ണ്ണൂ​ര്‍ റൂ​റ​ലി​ലാ​ണ് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​വ്. ഇ​വി​ടെ നി​ന്ന് ഇ​തു​വ​രെ 21 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മെ​ട്രോ ന​ഗ​ര​മാ​യ എ​റ​ണാ​കു​ളം സി​റ്റി​യി​ല്‍ നി​ന്ന് 63 കേ​സു​ക​ളും റൂ​റ​ലി​ല്‍ നി​ന്ന് 112 സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി.


Share our post

Kerala

പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

Published

on

Share our post

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.


Share our post
Continue Reading

Kerala

ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

Published

on

Share our post

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.

വിശദ വിവരങ്ങൾ ഇങ്ങനെ

195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ്‌ പുഴയെ പഴയ പ്രതാപത്തിലേക്ക്‌ വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക്‌ അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.

‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍‌കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.


Share our post
Continue Reading

Kerala

നിങ്ങളുടെ യു.പി.ഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?

Published

on

Share our post

യു.പി.ഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.


Share our post
Continue Reading

Trending

error: Content is protected !!