കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച മുതല്‍ 24 മണിക്കൂര്‍ സര്‍വീസ്

Share our post

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച മുതല്‍ 24 മണിക്കൂറും വിമാന സര്‍വീസ് ആരംഭിക്കും. റണ്‍വേ റീ കാര്‍പറ്റിങ് ജോലികള്‍ പൂര്‍ത്തിയായതിനാലാണ് പകല്‍ സമയങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്.

ഈ വര്‍ഷം ജനുവരിയിലാണ് റണ്‍വേ റീ കാര്‍പറ്റിങ് ജോലികള്‍ ആരംഭിച്ചത്. അന്ന് മുതല്‍ പകല്‍ സമയങ്ങളില്‍ വിമാന സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റീ കാര്‍പറ്റിങ് ജോലികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും വിമാന സര്‍വീസുകള്‍ പൂര്‍ണതോതിലായിരുന്നില്ല. നാളെ മുതല്‍ 24 മണിക്കൂറും കരിപ്പൂരില്‍ നിന്നും വിമാനങ്ങള്‍ സര്‍വീസ് നടത്തും.

ഡല്‍ഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപക്കാണ് റണ്‍വേ റീ കാര്‍പറ്റിങ് ജോലികള്‍ ചെയ്തത്. റണ്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സെന്‍ട്രല്‍ ലൈനില്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേയുടെ ഇരുവശങ്ങളും ബലപെടുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചെയ്തത്. നിയന്ത്രണം നീങ്ങിയതോടെ നാളെ മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തും. എന്നാല്‍, വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കണം. റണ്‍വേ നവീകരണത്തിനുള്ള പണികളും ഉടന്‍ ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!