Connect with us

Kerala

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക്; ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു

Published

on

Share our post

വയനാട്:അവധിദിനങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വയനാട് ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അടുത്ത ദിവസം യോഗംചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. അവധി ദിവസങ്ങളില്‍ പകല്‍ സമയത്ത് നിയന്ത്രണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. വൈകാതെ തന്നെ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം കോഴിക്കോട് ജില്ലാഭരണകൂടത്തിന് മുന്നില്‍വെക്കുമെന്ന് വയനാട് കളക്ടര്‍ ഡോ. രേണുരാജും വ്യക്തമാക്കി. ഇങ്ങനെയൊരു പ്രപ്പോസല്‍ നേരത്തേ നല്‍കിയതാണ്.

കഴിഞ്ഞ ദിവസം യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് വലിയ ദുരിതമനുഭവിച്ച സാഹചര്യത്തിലാണ് വീണ്ടും മുന്‍കൈയെടുക്കുന്നത്. വൈകീട്ട് നാലുമണിക്കു ശേഷമാണ് ചുരത്തില്‍ വലിയ തിരക്കനുഭവപ്പെടുന്നത്. ആ കുറച്ചുസമയത്തേക്കാണ് നിയന്ത്രണമാവശ്യപ്പെടുക. വയനാട്ടിലേക്ക് ബദല്‍റോഡ് യാഥാര്‍ഥ്യമാവുന്നതുവരെ ഈ നിയന്ത്രണം തുടരണമെന്നും രേണുരാജ് പറഞ്ഞു.

10 ചക്രത്തിലധികം വലുപ്പമുള്ള ചരക്കുവാഹനങ്ങളാണ് പലപ്പോഴും ചുരത്തിലെ വളവുകളില്‍ ആക്‌സില്‍പൊട്ടിയും മറ്റും വഴിമുടക്കുന്നത്. അമിതഭാരം കയറ്റിയ ലോറികള്‍ പലപ്പോഴും മറിയാറുമുണ്ട്. മരത്തടിയുമായി വരുന്ന നീളംകൂടിയ വാഹനങ്ങള്‍ ചുരത്തിന്റെ പാര്‍ശ്വഭിത്തിയില്‍ തട്ടിനിന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ട്.

കഴിഞ്ഞ ഞായറാഴ്ച എട്ടാംവളവില്‍ ചരക്കുലോറി യന്ത്രത്തകരാറിനെതുടര്‍ന്ന് കുടുങ്ങിയതാണ് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിന് കാരണമായത്. നവരാത്രി അവധി ആഘോഷിക്കാനെത്തിയവര്‍ കുടിവെള്ളംപോലുമില്ലാതെ ചുരത്തില്‍ കുടുങ്ങിക്കിടന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തകരാറായ ലോറിയുടെ യന്ത്രത്തകരാര്‍ പരിഹരിച്ചത് രാത്രി ഏഴരയോടെയാണ്. ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ചുരത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നേരത്തേ വലിയ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു.

പിന്നീട് അതില്‍ ഇളവുവന്നു. മാത്രമല്ല നാലാംവളവിലുള്‍പ്പെടെ ടിപ്പര്‍ലോറികള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിട്ടും അധികൃതര്‍ ഒരു ഇടപെടലും നടത്തിയില്ല. വലിയ ഗതാഗതക്കുരുക്ക് വരുമ്പോള്‍മാത്രമാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവുന്നതെന്നാണ് പൊതുവായ ആക്ഷേപം. പച്ചക്കറി, അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുമായി വരുന്ന ലോറികള്‍ കടത്തിവിടുകയും മറ്റ് ഭീമന്‍വാഹനങ്ങള്‍ നിയന്ത്രിക്കുകയും വേണമെന്നാണ് പൊതുവിലുള്ള ആവശ്യം. മാത്രമല്ല വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയാല്‍ അത് അടിയന്തരമായി നീക്കംചെയ്യാനും സംവിധാനം വേണം. തകരാറിലായ വാഹനങ്ങള്‍ മാറ്റാന്‍ നാലും അഞ്ചും മണിക്കൂര്‍ എടുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. അതിനുകൂടി പരിഹാരം കാണണം.


Share our post

Kerala

പി.ജി. എം.ടെക് പ്രവേശനം 2025 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചു

Published

on

Share our post

കേരളസർവകലാശാലയുടെ വിവിധ പഠന ഗവേഷണ വകുപ്പുകളിൽ എംഎ/എംകോം/എംഎസ്‍സി/എംസിജെ/എംലിബ് – ഐഎസ്‍സി/എൽഎൽഎം/ എംഎസ്ഡബ്ല്യൂ/എംടെക് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം നേടുന്നതിനായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 മെയ് 10 വരെ നീട്ടിയിരിക്കുന്നു. യോഗ്യത: 50% മാർക്കോടെ ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. http://admissions.keralauniversity.ac.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9188524612 (വാട്സ്ആപ്പ്), 0471-2308328. ഇ-മെയിൽ: csspghelp2025@gmail.com.


Share our post
Continue Reading

Kerala

തലയിൽ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

Published

on

Share our post

കോട്ടയ്ക്കൽ: തലയിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു.കോട്ടയ്ക്കൽ മിനി റോഡിൽ ഫാറുഖ് കോളേജിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവി യുടെ മകൾ ആയിഷ തെസ്നി ( 9) ആണ് മരിച്ചത്. വീട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടയിലാണ് അപകടം.


Share our post
Continue Reading

Kerala

സിനിമകളുടെ വ്യാജപതിപ്പ് തപ്പിയിറങ്ങിയാൽ പണികിട്ടും, ലിങ്ക് തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വ്യാജനും

Published

on

Share our post

പത്തനംതിട്ട: ഗൂഗിളിൽ സിനിമകളുടെ വ്യാജപതിപ്പ് തപ്പി ഇറങ്ങുമ്പോൾ സൂക്ഷിക്കുക. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വ്യാജ വെബ്സൈറ്റിലും അറിയിപ്പ്. വ്യാജപതിപ്പുകൾ ഇറക്കുന്ന പ്രധാന വെബ്സൈറ്റാണ് തമിഴ്എംവി (പഴയ തമിഴ്റോക്കേഴ്സ്). ഈ വ്യാജന്റെ പേരിൽ ഒട്ടേറെ വ്യാജസൈറ്റുകൾ വേറെയും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിൽ വ്യാജസൈറ്റുകളിൽ കയറി അബദ്ധം പറ്റരുതെന്നാണ് തമിഴ്എംവി സൈറ്റിലും അറിയിപ്പ് നൽകിയിരിക്കുന്നത്.നിലവിൽ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന വെബ്സൈറ്റുകൾ മിക്കതും ബ്ലോക്കുചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഗൂഗിൾ വഴി തിരയുമ്പോൾ തുറക്കാൻ സാധിക്കില്ല. തമിഴ്എംവി തുറക്കണമെങ്കിൽ മിക്ക സമയത്തും വി.പി.എൻ(വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കേണ്ടതായിവരും. ഇത് ഓൺചെയ്താൽ ഇന്റർനെറ്റിൽ കയറുന്ന ആളുടെ ലൊക്കേഷൻ മാറ്റിനൽകാൻ സാധിക്കും.

തമിഴ്എംവിയുടെ നേരിട്ടുള്ള ലിങ്ക് എന്നൊക്കെ പറഞ്ഞാണ് വ്യാജസൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പരസ്യങ്ങൾ മാർക്കറ്റുചെയ്യാനാണ് ഇത്തരം സൈറ്റുകൾ ശ്രമിക്കുന്നത്. ഫോണിലെ ഡേറ്റകൾ ചോർത്താനും ചിലർ എത്താറുണ്ട്. ഈ വെബ്സൈറ്റുകളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്താൽ ചിലപ്പോൾ ഫോൺ ഹാക്കുചെയ്യപ്പെട്ടേക്കാം. ഇത്തരം സൈറ്റുകൾക്കെതിരേയാണ് തമിഴ്എംവി അറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ വെബ്സൈറ്റിന്റെ വ്യാജപതിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃത്യമായി വിപിഎൻ ഉപയോഗിച്ച് തമിഴ്എംവി സൈറ്റിൽ കേറാൻ ശ്രമിക്കണമെന്നുമാണ് ഇവർ അറിയിപ്പ് നൽകുന്നത്.


Share our post
Continue Reading

Trending

error: Content is protected !!