Kannur
ഇന്ധനക്കടത്ത് തടയാൻ എസ്.എച്ച്.ഒമാർക്ക് പ്രത്യേക മാർഗ നിർദേശം

കണ്ണൂർ: മാഹിയിൽ നിന്ന് പെട്രോളും ഡീസലും കടത്തുന്നത് തടയാൻ എല്ലാ സ്റ്റേഷനുകളിലും പൊലീസ് കമീഷണറുടെ പ്രത്യേക മാർഗനിർദേശം. പെട്രോളിയം കടത്തുന്നതിനെതിരെ ജില്ലയിൽ കർശന നടപടി സ്വീകരിച്ചുവരുകയാണെന്ന് കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
മാഹിയിൽ നിന്ന് കുപ്പികളിലും പ്ലാസ്റ്റിക് കാനുകളിലും പെട്രോളിയം ഉൽപന്നങ്ങൾ നിറച്ച് ജില്ലയിലേക്ക് കടത്തുന്നതിനെതിരെ വിവിധ സ്ഥലങ്ങളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പെട്രോളിയം ഉൽപന്നങ്ങളുടെ കടത്തിക്കൊണ്ടുപോകൽ തടയൽ ഉത്തരവ് പ്രകാരം നടപടിയെടുക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും പ്രത്യേകം മാർഗനിർദേശങ്ങൾ നൽകിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
മാഹിയിൽ നിന്നുള്ള അനധികൃത പെട്രോളിയം കടത്ത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയെത്തുടർന്നാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വിൽപന നികുതിയിലെ വ്യത്യാസം കാരണം മാഹിയിൽ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ടു രൂപയും പെട്രോളിന് അഞ്ചു രൂപയും കേരളത്തിലേക്കാൾ വിലക്കുറവിലാണ് ഇന്ധനം ലഭിക്കുന്നത്. വില വ്യത്യാസത്തിന്റെ മറവിൽ ജില്ലക്കകത്തെ ക്വാറികളിലും ചെങ്കൽ പണകളിലും വ്യവസായിക സ്ഥാപനങ്ങളിലും ടാങ്കറുകളിലും കന്നാസുകളിലുമായി ദിവസം തോറും ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനമാണ് കടത്തിക്കൊണ്ടുവരുന്നത്.
ഇതിനുപുറമെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതു സർവിസ് ബസുകളിലും സ്കൂൾ ബസുകളിലുമായി കാനുകളിലും കുപ്പികളിലും കടത്തുന്നുമുണ്ട്. ഇതുവഴി സംസ്ഥാന സർക്കാറിന് കോടിക്കണക്കിന് രൂപയാണ് നികുതിയിനത്തിൽ നഷ്ടമാകുന്നത്.ഇതിനെതിരെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ 30ന് ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.
വലവിരിച്ച് ജി.എസ്.ടി സ്ക്വാഡും
കണ്ണൂർ: മാഹിയിൽനിന്ന് അനധികൃതമായി ഇന്ധനം കടത്തുന്നത് തടയാൻ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡും രംഗത്ത്. ഒക്ടോബർ നാലിന് കോടിയേരി കാൻസർ സെന്ററിന് സമീപത്തുവെച്ച് നികുതി വെട്ടിച്ച് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 4,000 ലിറ്റർ ഡീസൽ പിടികൂടിയിരുന്നു. തുടർന്ന് നികുതിയും പിഴയുമായി 4,66,010 രൂപ ഈടാക്കി. ഈ മാസം വടകരയിലും കാഞ്ഞങ്ങാട്ടും സമാനരീതിയിൽ ജി.എസ്.ടി സ്ക്വാഡ് മാഹിയിൽ നിന്നുള്ള പെട്രോളിയം കടത്ത് പിടികൂടിയിരുന്നു.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷന് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്