Connect with us

Kerala

എൻ.സി.ഇ.ആർ.ടിക്ക് പകരം ‘ഇന്ത്യ’യുള്ള എസ്.സി.ഇ.ആർ.ടി പുസ്തകങ്ങൾ; സാധ്യത തേടി കേരളം

Published

on

Share our post

തിരുവനന്തപുരം : ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ്. സി. ഇ. ആർ.ടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകൾ തേടും. ബി.ജെ.പി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും.

പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സി.ഐ. ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു.

ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്. ചരിത്രപഠനത്തിലും സമിതി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യൻ ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം എന്ന പേര് നല്കും. ഹിന്ദുരാജക്കന്മാരുടെ ചരിത്രം കൂടുതലായി ഉൾപ്പെടുത്തണം. മാർത്താണ്ഡവർമ്മയടക്കം ഹിന്ദുരാജക്കന്മാരുടെ യുദ്ധവിജയങ്ങൾ പഠനഭാഗമാകക്കണം. ഇന്ത്യയുടെ പരാജയങ്ങൾ മാത്രമാണ് നിലവിൽ പഠിപ്പിക്കുന്നതെന്നും പല രാജാക്കൻമാരും മുഗളർക്ക് മേൽ നേടിയ വിജയം പകരം പരാമർശിക്കണമെന്നും നിർദ്ദേശമുണ്ട്. 

എൻ.സി.ഇ.ആർ.ടി സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള  എൻ.സി.ഇ.ആർ.ടി സോഷ്യൽ സയന്‍സ് പാനലിന്റെ ശുപാർശ വലിയ വിവാദമായതോടെ വിഷയം തണുപ്പിക്കാനാണ് ഒടുവിൽ കേന്ദ്രസർക്കാർ നീക്കം. സമിതിയുടെ നിലപാട് കേന്ദ്ര സർക്കാരിന്റേതല്ലെന്നും വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും എൻസിഇആർടി അദ്ധ്യക്ഷൻ ദിനേശ് സക്ലാനി വിശദീകരിക്കുന്നു. 

അതേസമയം, ഇന്ത്യയുടെ പേര് ‘ഭാരതം’ എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. എൻസിആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റിയെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി. കെ ശിവകുമാർ വ്യക്തമാക്കി.


Share our post

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Kerala

കേരപദ്ധതി; റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌ സബ്‌സിഡി ഈ വർഷംമുതൽ

Published

on

Share our post

കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം തുടങ്ങും. റബ്ബർ കർഷകർക്ക്‌ 75,000 രൂപ ഹെക്ടറൊന്നിന്‌ സബ്‌സിഡി കിട്ടും. ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും.റബ്ബറിന്‌, അഞ്ച്‌ ഹെക്ടർവരെ കൃഷിയുള്ളവർക്കാണ്‌ സഹായധനം. ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും.

കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർക്കർഷകർക്കാണ്‌ സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാട്‌ ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കുമാകും.

ജൂണിൽ സബ്‌സിഡി ലഭ്യമാകുമെന്ന്‌ കൃഷിവകുപ്പ്‌ അധികൃതർ അറിയിച്ചു. മൂന്ന്‌ വിളകളിലും പത്ത്‌ ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക്‌ പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽനിന്നാണ് സബ്‌സിഡിക്ക്‌ അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ (കേര പ്രോജക്ട്‌) ഡോ. എസ്‌. യമുന പറഞ്ഞു.കേരപദ്ധതിയുടെ ആദ്യഗഡുവായി 139.65 കോടി രൂപ ലോകബാങ്കിൽനിന്ന്‌ ലഭിച്ചു. കൃഷിവകുപ്പാണ്‌ പ്ലാന്റേഷൻ ഡയറക്ടറേറ്റ്‌ വഴി പദ്ധതി നടപ്പാക്കുന്നത്‌. കൃഷിവകുപ്പിന്റെ 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം കിട്ടി. മേയിൽ ഉദ്‌ഘാടനം ചെയ്യും.


Share our post
Continue Reading

Kerala

മരത്തിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു

Published

on

Share our post

മാനന്തവാടി: കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്‌സൺ (47) ആണ് മരിച്ചത്. വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ.


Share our post
Continue Reading

Trending

error: Content is protected !!