പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ഊട്ടുപുര ഉദ്ഘാടനം വെള്ളിയാഴ്ച

പേരാവൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമിച്ച ഊട്ടുപുര മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഹൈന്ദവ ഭജന സമിതി പ്രസിഡന്റ് കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. അന്നേ ദിവസം രാവിലെ ആറ് മണിക്ക് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഉണ്ടാവും.