ആറളം ഫാമിൽ പാക്കിങ് യൂണിറ്റ് തുടങ്ങി

ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാന വർധന ലക്ഷ്യമാക്കി ആരംഭിച്ച പാക്കിങ് യൂണിറ്റ് കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ഫാമിൽനിന്നുള്ള ഉത്പന്നങ്ങളായ കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തേൻ, കശുവണ്ടിപരിപ്പ്, കരിങ്ങാലി എന്നിവ പായ്ക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുയാണ് ലക്ഷ്യം.
ആറളം ഫാം മാനേജിങ് ഡയറക്ടർ സന്ദീപ്‌കുമാർ ഇരിട്ടി എ.എസ്.പി. തപോഷ് ബസുമതാരിക്ക് ആദ്യ ഉത്പന്നം കൈമാറി. ഐ.ടി.ഡി.പി. അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ കെ. ബിന്ദു, ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ്‌കുമാർ, മാർക്കറ്റിങ് ഓഫീസർ വിപിൻ എന്നിവർ പങ്കെടുത്തു.
ആനമതിൽ നിർമാണം പരിശോധിച്ചു
:ആറളം വനാതിർത്തിയിൽ 37 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആനമതിലിന്റെ നിർമാണ പുരോഗതി കളക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പരിശോധിച്ചു.
മതിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചു. പുനരധിവാസമേഖലയിൽ ആദിവാസികൾക്കിടയിൽ മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനും മറ്റുമുള്ള കാര്യങ്ങളും വിലയിരുത്തി.