Connect with us

Kannur

ആരും തെരുവാധാരമാകില്ല; പോലീസ് ഒരുക്കും പുനരധിവാസം

Published

on

Share our post

കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് പൊലീസിന്റെ ഓപ്പറേഷൻ ‘ഗ്രീൻ കണ്ണൂർ ,സേഫ് കണ്ണൂർ’ പദ്ധതി.ഇതുവരെയായി 15 പേരെയാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മറ്റിയത്.

ആദ്യഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയാണ് തെരുവിൽ നിന്നും മാറ്റിപാർപ്പിക്കുന്നത്.അസി.പൊലീസ് കമ്മിഷണർ ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെ അലഞ്ഞ് നടക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

അശരണർ അടിഞ്ഞുകൂടുന്നുപോകാൻ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തതിനാൽ ഇവരിൽ പലരും രാത്രിയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം കോർണ്ണർ,ടൗൺസ്‌ക്വയർ ,തെക്കീബസസാർ എന്നിവിടങ്ങളിലും പരിസരത്തെ കടവരാന്തകളിലുമൊക്കെയാണ് കഴിയുന്നത്.മദ്യപസംഘങ്ങളുടെയും മറ്റ് സാമൂഹ്യ വിരുദ്ധരുടെയും ഉപദ്രവും ഇവർക്ക് നേരിടേണ്ടി വരാറുണ്ട്.ഇവരിൽ പലരും മദ്യത്തിനും മറ്റ് ലഹരിക്കും അടിമപ്പെടുന്നതായും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പഴയ ബസ് സ്റ്റാൻഡിലാണ് ഇത്തരത്തിൽപെട്ട കൂടുതൽ പേരും രാത്രി കഴിയുന്നത്.ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ അഭയം പ്രാപിക്കുന്നുണ്ട്.മദ്യപിച്ചെത്തുന്നവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഇവിടം പതിവ് സംഭവമാണ്.നേരം ഇരുട്ടിയാൽ പഴയ ബസ് സ്റ്റാൻഡ് സ്ത്രീകളുൾപ്പെടെയുള്ളവർക്ക് പേടിസ്വപ്നമാകുന്ന സാഹചര്യവും നിലവിലുണ്ട്.പുനരവധിവസിപ്പിക്കും 21 കേന്ദ്രങ്ങളിൽപദ്ധതിയിലൂടെ നഗരം കുറ്റകൃത്യ മുക്തമാക്കി വൃദ്ധന്മാർക്കും അനാഥർക്കും സുരക്ഷിത കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം.

നഗരത്തിൽ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും നടപടികളും ശക്തമാക്കുന്നുണ്ട്. അതിന്റെ തുടർ പദ്ധതിയായാണ് അലഞ്ഞുതിരിയുന്നവർക്കായുള്ള പുനരധിവാസം. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ ഐ.ആർ.പി.സി ,ആശ്രയ ഹെൽപ്പ് ലൈൻ,ചോല കണ്ണൂർ,ബ്ലഡ് ഡോണേഴ്‌സ് എന്നിവയുമായി സഹകരിച്ചാകും പുനരധിവാസം.അഭയ,തണൽ,സ്‌നേഹഭവൻ ,പ്രത്യാശഭവൻ,തറവാട്,കനോസ തുടങ്ങിയ 21 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽപെട്ടവരെ പുനരധിവസിപ്പിക്കുന്നത്.

ഇങ്ങനെ അലഞ്ഞുതിരിയുന്നവരിൽ ക്രിമിനലുകൾ ഉണ്ടെങ്കിൽ നിയമപരമായി കൈകാര്യം ചെയ്യും.3 ഘട്ട പദ്ധതി1 മാനസിക വെല്ലുവിളി നേരിടുന്നവർ2രണ്ടാം ഘട്ടത്തിൽ വൃദ്ധന്മാർ3ഭിക്ഷാടകർ
നഗരം കുറ്റകൃത്യ മുക്തമാക്കി അലഞ്ഞ് നടക്കുന്നവർക്കും അനാഥർക്കും അഭയമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയാണ് മാറ്റി പാർപ്പിക്കുന്നത്.21 കേന്ദ്രങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിക്കുകടി.കെ.രത്‌നകുമാർ,അസി.പൊലീസ് കമ്മിഷണർ.


Share our post

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Kannur

സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

Published

on

Share our post

തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.

 


Share our post
Continue Reading

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Trending

error: Content is protected !!