ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി

ഇരിട്ടി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മിനിമോൾ മാത്യു (55), മകൾ അമ്മു ശ്വേത (26) എന്നിവർ ബന്ധുക്കളിൽനിന്ന് കവർന്നത് ലക്ഷങ്ങൾ. കർണാടകയിലെ ഉപ്പനങ്ങാടി കുപ്പട്ടിയിൽ വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന പ്രതികൾ ബന്ധുക്കളെ തിരഞ്ഞുപിടിച്ചു നടത്തിയ തട്ടിപ്പ് ഇന്നലെയാണ് പുറത്താവുന്നത്.
എടപ്പുഴയിൽ താമസിക്കുന്ന പ്രതിയുടെ ബന്ധുകൂടിയായ കുന്നത്തുമാക്കൾ ചാക്കോ ആറളം പൊലീസ് സ്റ്റേഷനിലും മറ്റൊരു ബന്ധുവായ വിളമന കടുകുന്നേൽ അഷിത മാത്യു ഉളിക്കൽ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
ചാക്കോയിൽ നിന്ന് മകന് യു.കെയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു പലപ്പോഴായി ബാങ്ക് അക്കൗണ്ടിലൂടെ 13,03,000 രൂപയും, അഷിതയിൽ നിന്ന് യു.കെയിൽ കെയർ ടേക്കർ ആയി രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ ജോലി വാങ്ങി നൽകാൻ 13.47 ലക്ഷം രൂപയും ബാങ്കിലൂടെ ഇവർ കൈപ്പറ്റിയതായാണ് പരാതിയിൽ പറയുന്നത്.
നിരവധി തവണ അവധി മാറ്റിയതോടെ സംശയം തോന്നിയ ബന്ധുക്കൾ ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിൽ എത്തിയപ്പോൾ മിനിയും മകൾ അമ്മു ശ്വേതയും താമസം മാറിയതായി മനസ്സിലാക്കി. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ അമ്മയും മകളും തൃശൂരിൽ കൂർക്കഞ്ചേരി വടക്കൻകുഴിയിൽ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്നും വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കാണിച്ച് ഇരിട്ടി എ.എസ്.പിക്ക് അടക്കം പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.
അർമീനിയയിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന അമ്മു പഠനം പൂർത്തിയാക്കാതെ നാട്ടിൽ എത്തിയ ശേഷമാണ് തട്ടിപ്പിൽ ഏർപ്പെട്ടതെന്നും ഇരുവർക്കുമെതിരെ സമാനമായ മൂന്നോളം തട്ടിപ്പ് കേസ് മംഗലാപുരത്ത് നിലവിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു.12 ലക്ഷം നഷ്ടപ്പെട്ട മടമ്പത്തുള്ള മറ്റൊരു ബന്ധു ഇന്ന് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്