വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം; സ്ത്രീകൾക്കും അപേക്ഷിക്കാം

കോഴിക്കോട് : എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എ.എ.ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തും.
കോഴിക്കോട് ഉൾപ്പെടെയുള്ള വിമാന താവളങ്ങളിലാണ് ഒഴിവുകൾ. മൂന്ന് വർഷ കരാർ നിയമനമാണ്. നവംബർ 15 വരെ ഓൺലൈനായി അപേക്ഷ നൽകാം. 60% മാർക്കോടെ പ്ലസ് ടു (പട്ടിക വിഭാഗത്തിന് 55%) പാസാകണം.
ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷാ പ്രാവീണ്യം ഉണ്ടാകണം. പ്രായ പരിധി 27 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1, 2, 3 വർഷങ്ങളിൽ യഥാക്രമം 21,500, 22,000, 22,5000 രൂപ ശമ്പളം ലഭിക്കും. അപേക്ഷ ഫീസ് 500 രൂപ. പട്ടിക വിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ എന്നിവർക്ക് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് aaiclas.aero വെബ്സൈറ്റ് സന്ദർശിക്കുക.