നവകേരള സദസ്സ്: നവംബര്‍ രണ്ടിന് കണ്ണൂരില്‍ നൈറ്റ് വാക്ക്, നവകേരള ദീപം തെളിയിക്കല്‍

Share our post

കണ്ണൂര്‍: നിയമസഭാ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം നവംബര്‍ രണ്ടിന് കണ്ണൂര്‍ ടൗണില്‍ നെറ്റ് വാക്കും നവകേരള ദീപം തെളിയിക്കലും സംഘടിപ്പിക്കും. കായിക ഉപസമിതിയുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.

വൈകുന്നേരം 6.30ന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് നൈറ്റ് വാക്ക് ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍സ്‌ക്വയറില്‍ ആയിരം പേര്‍ പങ്കെടുത്ത് നവകേരള ദീപം തെളിയിക്കും. വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സംഘാടകസമിതി ഭാരവാഹികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ എന്നിവര്‍ ഈ പരിപാടികളില്‍ പങ്കാളികളാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!