Kannur
ഉദ്ഘാടനത്തിനൊരുങ്ങി മലനാട് മലബാർ റിവർ ക്രൂസ് പദ്ധതി

ശ്രീകണ്ഠപുരം: തറികളുടെ നാടായ കണ്ണൂരിൽ ഇനി ജലക്കാഴ്ചകളുടെ മേളവും. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി നവംബറിൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ മലപ്പട്ടം മുനമ്പ് കടവിലെ നിർമാണ പ്രവൃത്തി പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയിരുന്നില്ല.
വളപട്ടണം, കുപ്പം പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളും അനുഭവവേദ്യമാക്കുന്നതിനാണ് 80.37 കോടി ചെലവിൽ റിവർ ക്രൂസ് ടൂറിസം പദ്ധതി സർക്കാർ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവുവരെ ‘മുത്തപ്പൻ ആൻഡ് മലബാറി ക്യൂസിൻ ക്രൂസ്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് നിർമിച്ചത്.
മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 2.72 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്. എന്നാൽ, പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി പാർക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയാറായില്ല.
പറശ്ശിനിക്കടവ് ഭാഗത്ത് കുറച്ച് മണ്ണെടുക്കാനുണ്ട്. മണ്ണ് നീക്കിയാൽ മാത്രമേ വലിയ ബോട്ടുകൾക്ക് കടന്നുവരാൻ സാധിക്കൂവെന്നതാണ് പ്രശ്നം. മണ്ണെടുപ്പ് വൈകുന്ന സാഹചര്യത്തിൽ നവംബറിൽ ഉദ്ഘാടനം നടത്തി ചെറിയ ബോട്ട് സർവിസ് ആരംഭിക്കാനാണ് തീരുമാനം.
മലയോര ടൂറിസത്തിന്റെ കവാടം
കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്. മലയോരത്തെ ടൂറിസം വികസനവും പദ്ധതി വഴി ലക്ഷ്യമിടുന്നു. പറശ്ശിനിക്കടവിൽനിന്ന് ആരംഭിക്കുന്ന ബോട്ടുയാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്കും പോകാനുള്ള സൗകര്യമുണ്ട്.
നാടൻ കലാരൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. ഫെബ്രുവരിതൊട്ട് മേയ് വരെ പ്രദേശത്ത് വിവിധ ഇടങ്ങളിലായി പലതരം തെയ്യങ്ങളും അരങ്ങേറുന്നുണ്ട്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശ സഞ്ചാരികളെ എന്നപോലെ തെയ്യം പ്രേമികളെയും ആകർഷിക്കും.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷന് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്