കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും

കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും.
നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സര്‍വിസ്. തിങ്കളാഴ്ചകളില്‍ പുലര്‍ച്ച 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തില്‍ എത്തും. തിരിച്ച് കുവൈത്തില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയില്‍ രണ്ടു സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും.
അതേ സമയം, നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വിസില്‍ ദിവസങ്ങളില്‍ മാറ്റം വരും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത്ത് സര്‍വിസ് ഉണ്ടാകില്ല. ചൊവ്വ, ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സര്‍വിസ്.