സായുധസേനയിൽ 650 മെഡിക്കൽ ഓഫീസർ ഒഴിവുകള്‍

Share our post

ഇന്ത്യൻ സായുധസേനകളിൽ മെഡിക്കൽ ഓഫീസർ നിയമനത്തിനായുള്ള വിജ്ഞാപനം (ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്-2023) പ്രസിദ്ധീകരിച്ചു. ഷോർട്ട് നാവിസ് കമ്മിഷൻ പ്രകാരമുള്ള നിയമനമാണ്. 50 ഒഴിവുണ്ട്. പുരുഷൻ-585, വനിത-65 എന്നിങ്ങനെയാണ് ഒഴിവ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന ലിസ്റ്റിന് 2024 ഓഗസ്റ്റ് 31 വരെയോ ഒഴിവുകൾ അവസാനിക്കുന്നതുവരെയോ-ഏതാണോ ആദ്യം-അതുവരെ കാലാവധിയുണ്ടായിരിക്കും.

യോഗ്യത

എം.ബി.ബി.എസ്., സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ എം.സി.ഐ. എൻ.എം.സി. മജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 2023 ഓഗസ്റ്റ് 31-നകം ഇന്റൺഷിപ്പ് പൂർത്തീകരിച്ചവരായിരിക്കണം. അവസാനത്തെ രണ്ട് വർഷത്തിനുള്ളിൽ നടന്ന നീറ്റ് പി.ജി. യോഗ്യതയും നേടിയിരിക്കണം. പോസ്റ്റ് ഗ്രാന്വേഷൻ ഉള്ളവർക്കും അപേക്ഷിക്കാം.

പ്രായം

എം.ബി.ബി.എസുകാർ 30 വയസ്സിൽ താഴെയും പി.ജി. ഉള്ളവർ 35 വയസ്സിൽ അന്നും ഇവരായിരിക്കണം (എം.ബി.ബി.എസുകാർ 1994 ജനുവരി രണ്ടിനോ അതിന് ശേഷമോ ജനിച്ചവരും പി.ജി. ഉള്ളവർ 1989 ജനുവരി രണ്ടിനോ അതിന് ശേഷമോ ജനിച്ചവരും ആയിരിക്കണം, നീറ്റ് പി.ജി. എൻട്രൻസ് മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. അഭിമുഖം ഡൽഹിയിലായിരിക്കും. അപേക്ഷാഫീസ് 200 രൂപ.

വിവരങ്ങൾക്ക് : https://amcsscentry.gov.in/  അവസാനതീയതി: നവംബർ അഞ്ച്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!