ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടെന്ന് കെ.എസ്.ഇ.ബി 

Share our post

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹിക ആവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

വെള്ളക്കടലാസിൽ എഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വേണം അപേക്ഷയ്‌ക്കൊപ്പം സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടത്:

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.

2. കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.

3. വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല.

4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ.എസ്.ഇ.ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതി കണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!