Connect with us

Kannur

വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ; അറിയാം പുതിയ നിരക്കുകൾ

Published

on

Share our post

കണ്ണൂർ : യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹരജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് അഞ്ചിരട്ടി വരെയാണ് കൂട്ടിയത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് നിരക്ക് വർധന.

ദുബായിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബർ 15 ആകുമ്പോൾ 24,300 ആയി ഉയരും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും. ദുബായിയിൽ നിന്ന് കണ്ണൂരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക. കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയർന്നു.

വിമാനനിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള വ്യവസായിയായ കെ. സൈനുൽ ആബിദീന്റെ ഹ‍ർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് വീണ്ടും നിരക്ക് വർധനയുണ്ടായത്. സൈനുൽ ആബിദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ് ഹർജി 30-ാം തീയതിയിലേക്ക് മാറ്റിയത്.


Share our post

Kannur

മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷനിൽ തീവെട്ടിക്കൊള്ള തട്ടിയത് 1.77 കോടി

Published

on

Share our post

കണ്ണൂർ:ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷൻ നടത്തിയത്‌ തീവെട്ടിക്കൊള്ള. നീക്കംചെയ്‌ത ഖരമാലിന്യത്തിന്റെ അളവ്‌ കൂട്ടിക്കാണിച്ചാണ്‌ വൻവെട്ടിപ്പ്‌ നടത്തിയത്‌. എജി റിപ്പോർട്ടിലാണ്‌ കരാറിന്റെ മറവിൽ കോർപറേഷൻ നടത്തിയ ക്രമക്കേടുകൾ അക്കമിട്ടുനിരത്തിയത്‌. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽനിന്ന്‌ 73,502 ക്യൂബിക്‌ മീറ്റർ ഖരമാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത കമ്പനിക്ക്‌ കോർപറേഷൻ നൽകിയത്‌ മൂന്ന്‌ ബില്ലുകളിലായി 2.63 കോടി രൂപയാണ്‌. എന്നാൽ കോഴിക്കോട്‌ എൻ.ഐ.ടിയുടെ പരിശോധനയിൽ 24,042 ക്യൂബിക്‌ മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന്‌ കണ്ടെത്തി. ഇതിന്‌ നഗരസഭ നേരത്തേ നിശ്‌ചയിച്ച നിരക്കിൽ നൽകേണ്ടത്‌ 86.07 ലക്ഷം രൂപമാത്രമാണ്‌. 1.77 കോടി രൂപ അധികം നൽകിയതായാണ്‌ കണ്ടെത്തിയത്‌. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിലെ ഖരമാലിന്യങ്ങൾ നീക്കുന്നതിന്‌ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്‌, ജൻ ആധാർ സേവാ ഭാരത്‌, മഹീന്ദ്രാ അസോസിയറ്റ്‌സ്‌ എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ്‌ കണ്ണൂർ കോർപറേഷൻ കരാർ നൽകിയത്‌.

2022 മെയ്‌ ഏഴിന്‌ ഒപ്പിട്ട കരാറിന്റെ കാലാവധി ഒരുവർഷമായിരുന്നു. എന്നാൽ 2023 ഡിസംബർ 31വരെ കാലാവധി നീട്ടിനൽകി. കരാർ നൽകിയ കൺസോർഷ്യത്തിനെതിരെ അന്നുതന്നെ പരാതിയുയർന്നിരുന്നു. മൂന്ന്‌ വർഷം പ്രവർത്തന പരിചയമുള്ള കമ്പനികളെയാണ്‌ പരിഗണിക്കേണ്ടതെന്നിരിക്കെ ഇത്‌ കാറ്റിൽപ്പറത്തിയാണ്‌ കരാർ നൽകിയത്‌. ബയോമൈനിങ്ങ്‌ നടത്തി ക്യൂബിക്‌ മീറ്ററിന്‌ 640 രൂപ നിരക്കിൽ മാലിന്യം നീക്കംചെയ്‌ത്‌ ഭൂമി കൈമാറണമെന്നായിരുന്നു കരാർ. എന്നാൽ കരാർവച്ച്‌ രണ്ടുവർഷവും ഏഴുമാസവും കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല. 73,502 ക്യൂബിക്‌മീറ്റർ മാലിന്യം നീക്കിയെന്നാണ്‌ കോർപറേഷന്‌ കമ്പനി കണക്ക്‌ നൽകിയത്‌. ഇതുപ്രകാരം കോർപറേഷൻ തുകയും കൈമാറി. കോർപറേഷന്റെ എം ബുക്കിൽ 73,502 ക്യൂബിക്‌ മീറ്റർ ഖരമാലിന്യം നീക്കം ചെയ്‌തതായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാൽ കോഴിക്കോട്‌ എൻഐടി നടത്തിയ ഡ്രോൺ പരിശോധനയിൽ 24,042 ക്യൂബിക്‌ മീറ്റർ മാലിന്യമേ നീക്കം ചെയ്‌തിട്ടുള്ളൂവെന്ന്‌ കണ്ടെത്തി. 49,460 ക്യൂബിക്‌ മീറ്റർ മാലിന്യം നീക്കം ചെയ്‌തുവെന്നത്‌ കെട്ടിച്ചമച്ച കണക്കാണെന്നാണ്‌ എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌.

മണ്ണും പ്ലാസ്‌റ്റിക്കും വേർതിരിക്കൽമാത്രമാണ്‌ കൂടുതലായും ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ കമ്പനികൾ നടത്തിയത്‌. മാലിന്യത്തിന്റെ നാലിലൊന്നുപോലും നീക്കിയിട്ടില്ല. പുറത്തേക്ക്‌ കൊണ്ടുപോകുന്ന ലോഡുകൾ രേഖപ്പെടുത്താറുമില്ല. വ്യാഴാഴ്‌ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വികസന സ്ഥിരംസമിതി ചെയർമാനടക്കം ചേലോറയിൽ നടന്നത്‌ വൻ അഴിമതിയാണെന്ന ആരോപണം ഉന്നയിച്ചു. യോഗത്തിൽ അജൻഡയായിരുന്ന വിഷയം ചർച്ചചെയ്യാതെ മാറ്റിവയ്‌ക്കാൻ ഭരണപക്ഷം ശ്രമിച്ചത്‌ വൻപ്രതിഷേധത്തിനാണ്‌ ഇടയാക്കിയത്‌. കമ്പനികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാവശ്യപ്പെട്ട്‌ കോടതിയിൽ പോയാണ്‌ കോർപറേഷൻ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്‌ അടക്കമുള്ള കമ്പനികളുമായി കരാറിലെത്തിയത്‌. അതേസമയം കൺസോർഷ്യത്തിലെ ഒരു കമ്പനിക്ക്‌ പണം കൈമാറിയതും വിവാദമായിട്ടുണ്ട്‌. ടി ഒ മോഹനൻ മേയറായിരിക്കെയാണ്‌ ഈ കമ്പനികളുടെ കൺസോർഷ്യവുമായി കരാറൊപ്പിട്ടത്‌. നിലവിൽ മുസ്ലിം ലീഗിലെ മുസ്ലിഹ്‌ മഠത്തിലാണ്‌ മേയർ. നേരത്തേയുണ്ടാക്കിയ കരാറിലെ വെട്ടിപ്പ്‌ പുറത്തുവന്നതോടെ ഉത്തരം പറയേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ്‌ ലീഗ്‌.


Share our post
Continue Reading

Kannur

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര

Published

on

Share our post

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്.കണ്ണൂർ, തലശ്ശേരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു.

ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന് മുന്നിലെത്തിയത്. പിന്നാലെ വിശദമായ പരിശോധന. തുടർന്നാണ് വില്ലനെ കണ്ടെത്തിയത്. സർജറിയിലൂടെ വിരയെ പുറത്തെടുത്തു. ഡിറോഫിലേറിയ സ്പീഷിസിൽ പെട്ട വിരയെ ആണ് കണ്ണിൽ നിന്നും പുറത്തെടുത്തത്.വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നത്. രോഗം ബാധിച്ച വളർത്തു മൃഗങ്ങളിൽ നിന്ന് കൊതുകു വഴി വിരയുടെ ലാർവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാം.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

എം. ഫിൽ. ഇംഗ്ലീഷ് പുനഃ പരീക്ഷ

കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മെത്തോഡോളജി & ഏരിയ ഓഫ് സ്പെഷ്യലൈസേഷൻ പേപ്പർ -”എ പോസ്റ്റ്കൊളോണിയൽ റീഡിങ് ഓഫ് മഹാശ്വേതാ ദേവിസ് വർക്സ് “സ്തന_ദായിനി”, “രുദാലി” ആൻഡ്  “ദ്രൗപദി”-ന്റെ  പുനഃപരീക്ഷ 2025 ഫെബ്രുവരി 4 ന് നടത്തുന്നതാണ്.

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷ

05.03.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ 10.02.2025 മുതൽ 13.02.2025 വരെയും, പിഴയോടുകൂടി 15.02.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

എം. ഫിൽ. ഇംഗ്ലീഷ് പുനഃപരീക്ഷ ഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എസ്.സി. ബയോടെക്നോളജി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ നവംബർ 2023 വൺ ടൈം മേഴ്‌സി ചാൻസ് (സി.സി.എസ്.എസ്.- സപ്ലിമെന്ററി) 2015-2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 11.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഡിസെൻട്രലൈസേഷൻ ആൻറ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻറ് ഡെവലപ്മെൻറ്, സോഷ്യൽ എൻട്രപ്രണേർഷിപ്പ് ആൻറ് ഡെവലപ്മെൻറ് – ഏപ്രിൽ 2024 (റഗുലർ -2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 12-02-2025, 5 PM


Share our post
Continue Reading

Trending

error: Content is protected !!