ഇറച്ചിക്കോഴി ഫീഡിങ് സെന്ററിന് പന്നിയൂരിൽ പത്ത് ഏക്കർ അനുവദിക്കും

തളിപ്പറമ്പ് : ഇറച്ചിക്കോഴി ഫീഡിങ്ങ് സെൻററിന് നാടുകാണിക്കടുത്ത് പന്നിയൂരിൽ പത്ത് ഏക്കർ അനുവദിക്കുമെന്ന് എം.വി. ഗോവിന്ദൻ എം.എൽ.എ. പറഞ്ഞു. കേരള ചിക്കൻ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആയിരം കോടി വിറ്റുവരവുള്ള സംരംഭമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീമതി, ജോജി ജോസഫ്, നഗരസഭാ കൗൺസിലർ കെ.എം. ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്, രാജി നന്ദകുമാർ, പി.ഒ. ദീപ എന്നിവർ സംസാരിച്ചു.