പേരാവൂർ മാരത്തൺ സംഘാടക സമിതി രൂപവത്കരിച്ചു

പേരാവൂർ: പേരാവൂർ മാരത്തൺ സംഘാടക സമിതി രൂപവത്കരണവും രജിസ്ട്രേഷൻ ക്യാമ്പയിനും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻറ് സ്റ്റാൻലി ജോസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ.ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ,വി.ഗീത, ബി.ജെ.പി സംസ്ഥാന സമിതിയംഗം കൂട്ട ജയപ്രകാശ്, അരിപ്പയിൽ മുഹമ്മദ് ഹാജി,പി.എസ്.എഫ് സെക്രട്ടറി എം.സി. കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.