പേരാവൂരിൽ കുടുംബശ്രീ യോഗത്തിനിടെ ഇടിമിന്നലേറ്റ് വീട് തകർന്നു;മൂന്ന് പേർക്ക് പരിക്ക്

പേരാവൂർ : ഞായറാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പേരാവൂർ വെള്ളർവള്ളിയിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.വെളളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗീകമായി തകർന്നത്.കുടുംബശ്രീ അയൽക്കൂട്ട യോഗം നടന്നുകൊണ്ടിരിക്കെയാണ് അപകടം.
പരിക്കേറ്റ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55) , വരിക്കേമാക്കൽ ബിൻസി സന്തോഷ് (30) ,സതി (43) എന്നിവരെ ആദ്യം പേരാവൂർ താലുക്ക് ആസ്പത്രിയിലും പിന്നീട് ജില്ല ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ വീടിന്റെ കോൺക്രീറ്റ് തൂണും ജനൽ ചില്ലും കസേരകളും വയറിംങ്ങും തകർന്നു.