തളിപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് സൈക്കിളിൽ പോയ 11കാരന് ഗുരുതര പരിക്ക് ; ബസ് നാട്ടുകാർ തകർത്തു

Share our post

കണ്ണൂർ: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു. പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു.


സൈക്കിളിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് ഒട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന ബസ് അമിത വേഗത്തിലെത്തി കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ കുട്ടി ദൂരേക്ക് തെറിച്ച് പോയി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്ത് കേടുപാട് പറ്റിയത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് ശേഷമാണ് രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചുതകർത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!