കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഇരിട്ടി: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണുർ, എക്‌സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.കർണാടക ട്രാൻസ്‌പോർട്ട് ബസ് യാത്രക്കാരനായ അഞ്ചരക്കണ്ടി മാമ്പയിലെ എ.ടി.സവാദിനെയാണ് 46 ഗ്രാം മെത്താഫിറ്റാമിനുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ പിടികൂടിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.സി.ഷിബു, കെ. പി.അനിൽ കുമാർ, സി. പങ്കജാക്ഷൻ എന്നിവരും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരായ പി. സി. വാസുദേവൻ,സി.ബഷീർ, പി.ടി. ശരത്,റോഷിത്,ഷജേഷ്എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.