വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ ഫോണ്‍ ; റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ എക്സ്ലൂസീവ് സെയില്‍

കൊച്ചി: വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ മാത്രമായി വില്‍ക്കുന്നതിന് റിലയന്‍സ് ഡിജിറ്റല്‍ വണ്‍പ്ലസുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്ലെറ്റില്‍ ഇപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
അവര്‍ക്ക് സൗജന്യ വണ്‍പ്ലസ് ബഡ്സ് പ്രോ 2, ആക്സിഡന്റല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, ഐ.സി.ഐ.സി.ഐ ബാങ്ക് കാര്‍ഡ്, വണ്‍ കാര്‍ഡ് എന്നിവയില്‍ 5000 രൂപ വരെ തല്‍ക്ഷണ കിഴിവ്, എന്നിവയ്ക്കൊപ്പം 8000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഒക്ടോബര്‍ 27-ന് വില്‍പ്പന ആരംഭിക്കും.
വണ്‍പ്ലസുമായി സഹകരിച്ച് വണ്‍പ്ലസ് ഓപ്പണ്‍ സ്മാര്‍ട്ട്ഫോണിന്റെ എക്സ്‌ക്ലൂസീവ് വില്പന ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് ഡിജിറ്റലിന്റെ സിഇഒ ബ്രയാന്‍ ബേഡ് പറഞ്ഞു. ലോഞ്ച് ചെയ്യുന്നതിനൊപ്പം, ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
7.82 ഇഞ്ച് ഫോള്‍ഡബിള്‍ എല്‍.ടി.പി.ഒ3 ഫ്‌ളെക്‌സി ഫ്‌ളൂയിഡ് അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റ്റേറും ഡോള്‍ബി വിഷന്‍ സംവിധാനവുമുണ്ട്. 6.31 ഇഞ്ച് വലിപ്പമുള്ളതാണ് കവര്‍ ഡിസ്‌പ്ലേ. 120 ഹെര്‍ട്‌സ് എല്‍.ടി.പി.പി.ഒ 3 സൂപ്പര്‍ ഫ്‌ളൂയിഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണിത്.
ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 13.2 ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ആണിതിന് ശക്തിപകരുന്നത്. അഡ്രിനോ 740 ജിപിയു ആണിതില്‍. 512 ജിബി ഇന്റേണല്‍ മെമ്മറിയും 16 ജിബി റാമും ഫോണിനുണ്ട്.
48 എം.പി. ഒ.ഐ.എസ് വൈഡ് ക്യാമറ, 64 എം.പി ടെലിഫോട്ടോ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതില്‍. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 4805 എം.എ.എച്ച് ബാറ്ററിയില്‍ 67 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്.