കാഞ്ഞിരോട് കാറപകടം; കാറിടിച്ച് തെറിപ്പിച്ച ബൈക്ക് തട്ടുകട തകര്‍ത്തു, സ്‌കൂട്ടിക്കും കേടുപാട്

കാഞ്ഞിരോട്: കെ.എസ്.ഇ.ബി സ്‌റ്റേഷനു മുന്നില്‍ നഹര്‍ കോളേജിനു സമീപം കാറപകടം. കാറിടിച്ച് തെറിപ്പിച്ച ബൈക്ക് തട്ടുകട തകര്‍ത്തു. മറ്റൊരു സ്‌കൂട്ടിയിലും ഇടിച്ച കാര്‍ റോഡരികിലെ കുറ്റിക്കാട്ടിലെ കുഴിയിലാണ് നിന്നത്.
അമിത വേഗത്തിലെത്തിയ കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് കൂട്ടയപകടം വരുത്തിയത്. റോഡരികില്‍ നിര്‍ത്തിയ ബൈക്കിലാണ് കാർ ആദ്യം ഇടിച്ചത്. ബൈക്ക് തൊട്ടടുത്തുള്ള തട്ടുകട തകര്‍ത്ത് വീണു. അതോടൊപ്പം മറ്റൊരു സ്‌കൂട്ടിയെയുംകാർ തട്ടിത്തെറിപ്പിച്ചു.
പരിക്കേറ്റ തട്ടുകട ജീവനക്കാരന്‍ കാഞ്ഞിരോട് സ്വദേശി അക്ബറിനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചക്കരക്കല്ല് പോലീസ് കേസെടുത്തു.