Kannur
കരുത്തുറ്റ ഭാവിതലമുറയെ ലക്ഷ്യമിട്ട് സർക്കാർ; ആരോഗ്യപദ്ധതി സ്കൂളിലേക്ക്

കണ്ണൂർ:ശാരീരിക മാനസിക ആരോഗ്യവികാസം മുൻനിർത്തി സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രോഗ്രാം (വിദ്യാലയ ആരോഗ്യപദ്ധതി) നടപ്പാക്കാൻ തീരുമാനം. കണ്ണൂരിലും ഇതുമായി ബന്ധപ്പെട്ട നടപടി ഉടൻ ആരംഭിക്കും.ആരോഗ്യമുള്ള ഭാവിതലമുറയെ വാർത്തെടുക്കുന്നതിന് കുട്ടികളിലെ സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്.
ആരോഗ്യ , വിദ്യാഭ്യാസം, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയ്ക്ക് പുറമെ പട്ടിക വർഗ വികസനം, യുവജന കായികം, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളെയും പദ്ധതിയുടെ ഭാഗമാക്കും.കുട്ടികളിലെ പോഷാകാഹാരക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പദ്ധതി ഒരുക്കുന്നത്.
ആരോഗ്യ അസംബ്ളി തൊട്ട് ഹെൽത്ത് ക്ളബ്ബ് വരെസ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി, വാർഷിക ആരോഗ്യമേള, ഹെൽത്ത് ക്ലബുകൾ, പ്രത്യേക രക്ഷാകർതൃ അദ്ധ്യാപക യോഗങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് പാലിയേറ്റീവ് കെയർ അടിസ്ഥാന പരിശീലനം, വർഷത്തിൽ ഒരിക്കൽ പാലിയേറ്റീവ് കെയർഹോം സന്ദർശിക്കാനുള്ള അവസരം, താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി പഞ്ചായത്തുതല വോളണ്ടിയർ പരിശീലനം എന്നിവയും നൽകും.
എല്ലാ പ്രവർത്തനങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പിന്തുണ ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ അവബോധ സെക്ഷനുകളിലൂടെ ശുചിത്വ പെരുമാറ്റങ്ങൾ പ്രോത്സാഹിക്കപ്പെടുമെന്നും സാർവത്രികമായ ആരോഗ്യ സ്‌ക്രീനിംഗിലൂടെ കാഴ്ച പരിമിതകൾ മുതലായ ആരോഗ്യ വെല്ലുവിളികളെ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുമെന്നും അധികൃതർ പറഞ്ഞു.ലക്ഷ്യം സമഗ്ര ആരോഗ്യംവിദ്യാർത്ഥികളിലെ പോഷകാഹാരകുറവ്, ലഹരി വസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യം, ജീവിത നൈപുണ്യങ്ങൾ, അക്രമം, പരുക്കുകൾ, പകർച്ചേതര രോഗപ്രതിരോധം, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, മൂല്യം പൗരബോധവും, നല്ല വ്യക്തിബന്ധങ്ങൾ, ലിംഗസമത്വം എന്നിവയെക്കുറിച്ച് അറിവും അവബോധവും പകരുക തുടങ്ങിയവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
പദ്ധതി വഴി അവരിലേക്ക്
ആരോഗ്യ അവബോധനം
ആരോഗ്യ സ്‌ക്രീനിംഗ് പരിശോധന
പ്രതിവാര ഇരുമ്പ് സത്ത് -വിര നിർമാർജന ഗുളിക വിതരണം
ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്
പ്രഥമ ശുശ്രൂഷാ പരിശീലനം
അടിയന്തിര പരിചരണ നൈപുണ്യം.
Kannur
പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍: താലൂക്കിലെ എളയാവൂര്‍ വില്ലേജില്‍പ്പെട്ട എളയാവൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
പയ്യന്നൂര്‍ താലൂക്കിലെ പാണപ്പുഴ വില്ലേജില്‍പ്പെട്ട ആലക്കാട് കണ്ണങ്ങാട്ടുഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും
Kannur
കാർ സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1.22 ലക്ഷം രൂപ

മയ്യിൽ: സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫോൺ വിളി വന്ന് ഒരാഴ്‌ചയ്ക്കു ശേഷം തപാലിലൂടെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു. അത് സ്ക്രാച്ച് ചെയ്‌തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടി എന്നിവ അടയ്ക്കാനുണ്ടെന്നും പറഞ്ഞു 1,22,300 രൂപ അയച്ചു നൽകി. എങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ട പ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Kannur
ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ രാവിലെ ഒമ്പതിന് ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്.ജര്‍മനിയില്‍ സ്റ്റാഫ് നേഴ്‌സ്, ഓസ്‌ട്രേലിയയില്‍ അസിസ്റ്റന്റ് ഇന്‍ നഴ്‌സിംഗ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍ തസ്തികകളില്‍ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്‌സ്, പേര്‍സണല്‍ കെയര്‍ അസിസ്റ്റന്റ്, ഹോം നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡി ഡബ്ല്യൂ എം എസില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂ എം.എസ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്