Kerala
വിധിയെ പഴിക്കേണ്ട; നഷ്ടപ്പെട്ട അവയവങ്ങൾ പകരം വെക്കാം
കോഴിക്കോട് : കെട്ടിടങ്ങളിൽനിന്നും മരങ്ങളിൽനിന്നും മറ്റും വീണ് ഗുരുതര പരിക്കേറ്റ് ശരീരം അനക്കാൻപോലും കഴിയാത്തവർ നമുക്കിടയിലുണ്ട്. മുൻകാലങ്ങളിലെ പോലെ അവർക്ക് വിധിയെ പഴിച്ച് കഴിയേണ്ടതില്ല . നഷ്ടപ്പെട്ട അവയവങ്ങൾക്ക് പകരം നൽകി അവരെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ തയ്യാർ. ദക്ഷിണേന്ത്യയിലെ ഏക സ്പോർട്സ് മെഡിസിൻ കേന്ദ്രം കൂടിയാണിത്.
ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിന് കിഴക്കുവശത്തായി ഒപി വിഭാഗവും പിഎംഎസ്എസ് ബ്ലോക്കിന് സമീപത്തായി കിടത്തി ചികിത്സാ സൗകര്യവുമുള്ള കെട്ടിടവും ചേർന്നതാണ് ആശുപത്രി. എല്ല് തേയ്‌മാനം, പേശി–മസിൽ വേദന, അമിതവണ്ണത്താൽ പ്രയാസം അനുഭവിക്കുന്നവർ, അപകടത്തിൽപെട്ട് ശരീരം തളർന്നവർ, സെറിബ്രൽ പാൾസിയുള്ള കുട്ടികൾ, കായിക താരങ്ങൾ എന്നിങ്ങനെ കഴിഞ്ഞ വർഷം 33,548പേർ ഒ.പി.യിലെത്തി. ഇതിൽ 469പേരെ കിടത്തി ചികിത്സിച്ചു.
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 30 വീതം കട്ടിലുകളുള്ള രണ്ട് വാർഡുകളുണ്ട്. ചലനം മന്ദീഭവിച്ച കൈകാലുകളെ പൂർവസ്ഥിതിയിലെത്തിക്കാൻ ഫിസിയോ തെറാപ്പിയും ഈ ചികിത്സ രോഗിയെ പരിശീലിപ്പിക്കുന്ന ഒക്കുപ്പേഷൻ തെറാപ്പിയും ഇവിടെയുണ്ട്. കൃത്രിമ കൈകാലുകൾ നിർമിക്കാനും സംവിധാനമുണ്ട്. ഈ വർഷം 250 കൈകാലുകളും 1500 അരയ്‌ക്കിടുന്ന ബെൽട്ട്, ചെരുപ്പ് തുടങ്ങിയ ഓർത്തോ സംബന്ധമായവയും ലഭ്യമാക്കി .
ഫാക്റ്റ് വെയ്റ്റ് അനലൈസർ ഉപയോഗിച്ച് ജീവിത ശൈലീരോഗം നിർണയിച്ച് ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള പ്രത്യേക ക്ലിനിക്കുമുണ്ട്. മസിൽ പിടുത്തം നിയന്ത്രിക്കുന്ന പതിനായിരം രൂപ വില വരുന്ന പോട്ടോസ് കുത്തിവയ്‌പ് സൗജന്യമാണ്. ഞരമ്പിലുണ്ടാകുന്ന തടസ്സം രക്തംകൊണ്ട് തന്നെ നീക്കുന്ന ചികിത്സയും ശസ്ത്രക്രിയയും നടത്തുന്നു. രണ്ടുകോടി ചെലവുവരുന്ന നെർവ് കണ്ടക്‌ഷൻ സ്റ്റഡി, അൾട്രാസൗണ്ട് മെഷീൻ തുടങ്ങിയ യന്ത്രങ്ങളും സജ്ജമാണ്. ചലനപരിമിതിയുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകൽ, അപകട ഇൻഷുറൻസ് തുടങ്ങിയവക്കുള്ള മെഡിക്കൽ ബോർഡും പ്രവർത്തിക്കുന്നു.
Kerala
ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു
ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി പി പോൾ (83) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചാലക്കുടിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മൂന്ന് മണിക്ക് ചാലക്കുടി ഫോറോന പള്ളിയിൽ.കുന്ദംകുളം സ്വദേശിയായിരുന്ന സി പി പോൾ പിന്നീട് ചാലക്കുടിയിൽ സ്ഥിരതാമസമാക്കിയതാണ്. ഹാർഡ് വെയർ വ്യാപാരത്തിലൂടെയായിരുന്നു ബിസിനസ് രംഗത്ത് ചുവടുവച്ചത്. പിന്നീട് സ്വർണ്ണ വ്യാപാരരംഗത്തേക്ക് കടന്നു. ഭാര്യ: ലില്ലി. മക്കൾ: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കൾ: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്.
Kerala
വീഗനൊപ്പം വളർന്ന് കേരളത്തിലെ ചക്ക വിപണിയും, കിലോയ്ക്ക് 70 രൂപ വരെ
പന്തളം: ‘വീഗൻ’ വിപണി രാജ്യത്ത് കുതിക്കുമ്പോൾ കേരളത്തിലെ ചക്കവിപണിക്കും അത് ഊർജമായി. മൂപ്പെത്തുംമുമ്പുള്ള ചക്ക വൻതോതിൽ ഇപ്പോൾ കയറ്റിപ്പോകുന്നു. ചക്കയുടെ സീസൺ ആരംഭിച്ചപ്പോൾത്തന്നെ ആവശ്യകത ഇരട്ടിയായി. ഇടിച്ചക്ക മുതൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചുതുടങ്ങിയതോടെ ഇരട്ടിയോടടുത്താണ് വില. കേരളത്തിലെ ചക്കയ്ക്കാണ് ഏറെ പ്രിയം.തമിഴ്‌നാട്ടിലേക്കും വടക്കൻ സംസ്ഥാനങ്ങളിലേക്കുമാണ് ചക്ക കൂടുതലായി കയറ്റിവിടുന്നത്.പ്രധാനമായി വിവിധതരം അച്ചാറുകൾ, ചക്കയുടെ മറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് മൂക്കാത്തചക്ക ഇവിടെനിന്ന് കൊണ്ടുപോകുന്നത്. മസാല ചേർത്ത വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ പട്ടികയിലും മൂക്കാത്തചക്ക സ്ഥാനം പിടിച്ചിട്ടുണ്ട്.
കിലോയ്ക്ക് 70 വരെ രൂപ
കിലോയ്ക്ക് 30 മുതൽ 50 വരെയാണ് മൊത്തവില. ചില്ലറവിൽപ്പനയിൽ വില 70 രൂപയിൽ എത്തിനിൽക്കുന്നു. അച്ചാറുകൾ പോലെയുള്ള ഉത്പന്നമായി ഇത് തിരികെ കേരളത്തിലേക്കെത്തുന്നുമുണ്ട്.
അച്ചാർ കമ്പനിക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിൽ തൂക്കമുള്ള ചക്കയാണ് കയറ്റി അയയ്ക്കുന്നവയിൽ അധികവും. തമിഴ്‌നാട്ടിലേക്ക് അധികവും കൊണ്ടുപോകുന്നത് മൂത്തചക്കയാണ്. സീസൺ അല്ലാതെ കായ്ക്കുന്ന പ്ലാവുകൾ കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്നതാണ് എക്കാലത്തുമുള്ള ഉത്പാദനത്തിനും വിപണനത്തിനും ആധാരമെന്ന് ചക്കക്കൂട്ടം ഗ്രൂപ്പ് അഡ്മിൻ ആർ.അശോക് പറഞ്ഞു.
അധികം ഉയരം വരാത്തതും ഏതാണ്ട് എല്ലാ കാലത്തും ചക്കയുണ്ടാകുന്നതുമായ പ്ലാവുകളുള്ളതിനാൽ എപ്പോഴും സംസ്‌കരണവും വിപണനവും സുഗമമായി നടക്കുമെന്നതുതന്നെയാണ് പ്രധാനമെന്ന് ചക്കക്കൂട്ടം കോഡിനേറ്റർ അനിൽ ജോസ് പറയുന്നു.
വീഗൻ എന്നാൽ
മത്സ്യ മാംസാദികളും പാലും പാലുത്പന്നങ്ങളും മുട്ടയും പൂര്‍ണമായി വര്‍ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണിത്. വീഗന്‍ ആഹാരക്രമം എന്നത് വെറുമൊരു ഭക്ഷണക്രമത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. ഇറച്ചിയും മീനും കൂടാതെ പാല്‍ പോലും കഴിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കരുതുന്നവരാണ് വീഗനുകള്‍. കഴിവിന്റെ പരമാവധി മൃഗങ്ങളെ ഉപയോഗിക്കുന്നതോ, ചൂഷണം ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഒഴിവാക്കുന്നു. പോഷണം, ധാര്‍മ്മികത, പരിസ്ഥിതിസ്‌നേഹം, ആരോഗ്യസംരക്ഷണം എന്നിവയെല്ലാം ഒരാളെ വീഗനാക്കുന്നതില്‍ പങ്കുവഹിക്കുന്നു.
Kerala
ജാമ്യത്തുകയില്ലാത്ത തടവുകാർക്ക് പുറത്തിറങ്ങാം, അർഹരായവരെ ലീഗൽ സർവീസ് അതോറിറ്റി സഹായിക്കും
കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാൻ നിർവാഹമില്ലാതെ ജയിലിൽത്തുടരേണ്ടിവരുന്ന തടവുകാർക്ക് സാമ്പത്തിക സഹായം നൽകാൻ നിയമസംവിധാനമുണ്ട്. വിചാരണത്തടവുകാർക്ക് 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവർക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കിൽ ജാമ്യത്തുകയടയ്ക്കാൻ സാമ്പത്തികസഹായം കിട്ടുക. ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ് കമ്മിറ്റിയാണ് സഹായധനം നൽകാൻ നടപടിയെടുക്കുന്നത്.ദ്വയാർഥപരാമർശത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന വ്യവസായി ബോബി ചെമ്മണൂർ ഇത്തരം തടവുകാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറഞ്ഞത് വിവാദമായിരുന്നു.ജയിലിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്‌ടർ, ജില്ലാ പോലീസ് മേധാവി, ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയാണ് കൺവീനർ. പണമടയ്ക്കാനില്ലാതെ ജയിലിൽനിന്ന് ഇറങ്ങാൻ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലിൽനിന്ന് വാങ്ങി ഈ കമ്മിറ്റിയിൽ വെക്കും. അർഹരായവർക്ക് തുക അനുവദിക്കണമെന്ന് കമ്മിറ്റി ശുപാർശചെയ്യും. ഇതു പ്രകാരമാണ് സർക്കാർ പണമനുവദിക്കുന്നത്.
ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ് അർഹത, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും എൻ.ഡി.പി.എസ്., േപാക്സോ കേസ് പ്രതികൾ എന്നിവർക്കും സഹായം ലഭിക്കില്ല. സ്ഥിരം കുറ്റവാളികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, യു.എ.പി.എ. ചുമത്തപ്പെട്ടവർ എന്നിവർക്കും ഈ ആനുകൂല്യമില്ല.
ഒരു പ്രതിക്ക് ഒരു തവണ മാത്രമേ സാമ്പത്തിക സഹായം കിട്ടൂ. പണമില്ലാത്ത പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് നേരിട്ട് കോടതിയിൽ അപേക്ഷ നൽകാനും കഴിയും. കോടതി പരിേശാധിച്ച് നടപടിയെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു