കാർ ആക്‌സസറീസിന് പിഴയീടാക്കുന്നത് ഒഴിവാക്കണം; കാസ്‌ഫെഡ്

കണ്ണൂർ: കാറുകളിൽ ആക്‌സസറീസ് ഘടിപ്പിക്കുന്നതിന് പിഴയീടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഒഴിവാക്കണമെന്ന് കാർ ആക്‌സസറീസ് ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ (കാസ്‌ഫെഡ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി എ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫാസിൽ പാലക്കോടൻ അധ്യക്ഷത വഹിച്ചു. ലെക്‌സസ് നാസർ,കോഴിക്കോട് ജില്ലാ പ്രസിഡന്റ് സഹീർ, കെ. ഉണ്ണി, പ്രദീപ്കുമാർ, സക്കീർ മഠത്തിൽ, ടി.പി. റംസിക്ക്, പി.പി. ഷമാസ്, എൻ.പി. സനൂജ്, സഫീർ തളിപ്പറമ്പ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഫാസിൽ പാലക്കോടൻ (പ്രസി.), പ്രദീപ്കുമാർ, കെ. ഉണ്ണി (വൈസ്.പ്രസി), പി.പി. ഷമാസ് (സെക്ര.), തബ്ശീദ്, ടി.പി. റംസിക്ക്, നഫ്‌സീർ, സഫീർ (ജോ.സെക്ര.), സക്കീർ മഠത്തിൽ (ട്രഷ.)