മെഡിക്കൽ ഉപകരണം നൽകാതെ യുവാവിന്റെ രണ്ടുലക്ഷം തട്ടി

കണ്ണൂർ: ഓൺലൈൻ കമ്പനി വഴി മെഡിക്കൽ ഉപകരണം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു. ചാലാട് ബാനൂർ റോഡിലെ ഗോകുൽ നിവാസിൽ ടി.കെ. രാഹുലിന്റെ (37) പണമാണ് തട്ടിയെടുത്തത്. ജൂലൈ 21നും 24നുമിടയിൽ മെഡിക്കൽ ഉപകരണങ്ങൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ കമ്പനി മൂന്ന് തവണകളായി രണ്ടു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ശേഷം ഉപകരണങ്ങളോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തത്.