സി.പി.എം പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളായ ആര്‍. എസ്.എസുകാരെ കോടതി വെറുതെ വിട്ടു

തലശേരി: പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരയാക്കൂ ലില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകനായ ചന്ദ്രന്‍ വധത്തിലെ പ്രതികളെ തലശേരി അഡീഷണല്‍ സെഷന്‍സ് (4) കോടതി വെറുതെ വിട്ടു.ജഡ്ജ് ജെ.വിമലാണ് വിധി പ്രസ്താവിച്ചത്.പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
2011നാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ ചന്ദ്രന്‍ കൊല ചെയ്യപ്പെട്ടത്.പ്രതികളായ കുറിച്ചിക്കരയിലെ ഒടക്കാത്ത് സന്തോഷ്, അജയന്‍ എന്ന കുട്ടന്‍, കെ.പി.ശ്രീജേഷ്, സജീവന്‍, മദനന്‍, ഷാജി, വിജേഷ്, ദിലീപ് കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ പി.എസ്.ഈശ്വരന്‍, ജോസഫ് തോമസ്, ടി.പ്രേമരാജന്‍, ടി. സുനില്‍ കുമാര്‍ ഹാജരായി.