India
‘നമോ ഭാരത്’; രാജ്യത്തെ ആദ്യ റീജണൽ റെയില് സര്വീസിന്റെ പേരുമാറ്റി, നടപടി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ്

ന്യൂഡല്ഹി: ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല് റെയില് സര്വ്വീസായ റാപ്പിഡ് എക്സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്വീസ് ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഉത്തര്പ്രദേശിലെ സാഹിബാദിനേയും ദുഹായ് ഡിപ്പോയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്.
അതിനിടെ പേരുമാറ്റത്തെ വിമര്ശിച്ച് കോണ്ഗ്രസ് രംഗത്തെത്തി. മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്ന് പേരുമാറ്റത്തെ പരിഹസിച്ച് കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയ്റാം രമേശ് എക്സില് കുറിച്ചു. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോണ്ഗ്രസ് നേതാവ് പവന് ഖേരയും പരിഹാസം ഉന്നയിച്ചു.
ഡല്ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണല് റെയില് സര്വീസ് ഇടനാഴിയുള്ളത്. സെമി ഹൈസ്പീഡ് ട്രെയിന് സര്വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആര്ആര്ടിഎസിന്റെ (റീജണല് റാപ്പിഡ് ട്രാന്സിറ്റ് സിസ്റ്റം) ഭാഗമാണിത്. ഈ അതിവേഗ റെയില്പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്പ്പിക്കുക.
ആകെ 82 കിലോമീറ്റര് ദൂരമുള്ള ഡല്ഹി മീററ്റ് പാതയില് നിര്മാണം പൂര്ത്തിയായ സാഹിബാബാദ് ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്. ഈ പാതയില് 21 മുതല് ട്രെയിന്സര്വീസ് ആരംഭിക്കും. രാജ്യത്തെ ആദ്യ ആര്.ആര്.ടി.എസ്.
പദ്ധതിയായ ഡല്ഹി മീററ്റ് പാതയില് ബാക്കിയുള്ളസ്ഥലങ്ങളിലും റെയില്പാതയുടെ നിര്മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില് എട്ട് ആര്ആര്ടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡല്ഹി മീററ്റ് പാത 2025 ജൂണില് പൂര്ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിര്മാണംപൂര്ത്തിയായ ആദ്യഘട്ടത്തില് സാഹിബാബാദ്, ഗാസിയാബാദ്, ഗുല്ദര്, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.
ടിക്കറ്റ് നിരക്ക് 20 മുതല്100 രൂപ വരെ
യാത്രകള്ക്ക് ഉപയോഗിക്കുന്ന സ്റ്റാന്ഡേര്ഡ്, പ്രീമിയം ക്ലാസ് കോച്ചുകളെ ആശ്രയിച്ച് ടിക്കറ്റ് നിരക്കുകള് വ്യത്യാസപ്പെടും. സ്റ്റാന്ഡേഡ് ക്ലാസില് ടിക്കറ്റിന്റെ നിരക്ക് 20 രൂപ മുതല് 50 രൂപ വരെയാണ്.
അവസാന സ്റ്റേഷനുകള്, സാഹിബാബാദ്, ദുഹായ് ഡിപ്പോ എന്നിവയ്ക്കിടയിലുള്ള റൂട്ടില് പരമാവധി ചാര്ജ് 50 രൂപ ആയിരിക്കും. എന്നിരുന്നാലും, പ്രീമിയം ക്ലാസില് യാത്ര ചെയ്യുന്നവര്ക്ക് നിരക്ക് 40 മുതല് 100 രൂപ വരെയാകും നിരക്ക്. രാവിലെ ആറുമുതല് രാത്രി 11 വരെ 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള് സര്വീസ് നടത്തും. ആകെ ആറുകോച്ചുകളാണ് ഘടിപ്പിക്കുക. ഇതിലൊരെണ്ണം പ്രീമിയംകോച്ചാണ്. ഒരു കോച്ച് വനിതകള്ക്ക് മാത്രമുള്ളതാണ്.
മെയിഡ് ഇന് ഇന്ത്യ
മേക്ക് ഇന് ഇന്ത്യ പദ്ധതിയുടെ കീഴില് പൂര്ണമായും ഇന്ത്യയില് തന്നെയാണ് ആര്ആര്ടിഎസ് ട്രെയിന് നിര്മിച്ചത്. മണിക്കൂറില് 180 കിലോമീറ്ററാണ് വേഗത. ഓരോ 15 മിനിറ്റിലും സ്റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിന് യാത്രികരുമായി കുതിച്ചുപായും.
30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. ഗുജറാത്തിലെ സാവ് ലിയിലുള്ള അല്സ്റ്റോമിന്റെ ഫാക്ടറിയിലാണ് ഇവ നിര്മിക്കുന്നത്. ആര്ആര്ടിഎസ് നിര്മാണത്തിന്റെ മേല്നോട്ടം നാഷണല് ക്യാപിറ്റല് റീജന് ട്രാന്സ്പോര്ട്ട് കോര്പ്പറേഷനാണ്.
India
പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

ദില്ലി: ഓപ്പറേഷൻ നാദര് ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര് ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര് ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര് ഒളിച്ചിരുന്നത്. ലഷ്കര് ഭീകരരായ യാവര് അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര് നാസര് വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര് സ്ഥലത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്ദേശം.
India
മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള് ഗില്ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്പോര്ട്ടില്നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില് കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില് ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല് വിവരങ്ങള് പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്ത്തകര് അറിയിച്ചു.
India
സി.ബി.എസ്.ഇ 10, 12 ഫലം; വിദ്യാര്ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്സിലിങ്

ന്യൂഡല്ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില് വിദ്യാര്ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്പ്പ് ലൈന് 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില് 22 ലക്ഷത്തിലധികം വിദ്യാര്ത്ഥികള് 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്ത്ഥികള് 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന് ബോര്ഡ് തങ്ങളുടെ ശ്രമങ്ങള് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ലഭ്യമാക്കുന്ന സൗകര്യങ്ങള്
ടെലി-കൗണ്സിലിങ്:രാവിലെ 9:30 മുതല് വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്കൂളുകളില് നിന്നുള്ള പ്രിന്സിപ്പല്മാര്, കൗണ്സിലര്മാര്, സ്പെഷ്യല് എഡ്യൂക്കേറ്റര്മാര് എന്നിവരുള്പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കും.ഓണ്ലൈന് വിഭവങ്ങള്: സിബിഎസ്ഇ വെബ്സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്ദ്ദം കൈകാര്യം ചെയ്യല് തുടങ്ങിയ വിഷയങ്ങളില് പോഡ്കാസ്റ്റുകളും വീഡിയോകളും നല്കുന്നു. സേവനങ്ങള് ലഭ്യമാക്കാന് വിദ്യാര്ത്ഥികള്ക്ക് സിബിഎസ്ഇ വെബ്സൈറ്റിലെ ‘കൗണ്സിലിങ്’ വിഭാഗം സന്ദര്ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല് പരിശോധിക്കുകയോ ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്