കഞ്ചാവ് വിൽപ്പനക്കാരനായ യുവാവ് എക്സൈസിന്റെ പിടിയിൽ

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിലെ പ്രധാന മയക്കുമരുന്ന് വിൽപനക്കാരനായ യുവാവിനെ എക്സൈസ് റെയ്ഡിൽ പിടികൂടി.ഷിബിന്‍ റോയിയാണ് എക്‌സൈസ് നടത്തിയ റെയ്ഡിൽ പിടിയിലായത്.തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. അബ്ദുള്‍ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, എ.വി സജിന്‍, എം.വി ശ്യാം രാജ്, പി.പി റെനില്‍ കൃഷ്ണന്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. നിത്യ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിയാരത്ത് കുണ്ടപ്പാറ എന്ന സ്ഥലത്ത് വെച്ച് ഷിബിന്‍ റോയിയെ പിടികൂടിയത്.

24 ഗ്രാം കഞ്ചാവും ഇയാളുടെ കൈയ്യിൽ നിന്ന് എക്‌സെസ് കണ്ടെടുത്തു. ഇയാള്‍ മുമ്പും സമാന കേസില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ചിലെ പ്രതിയാണ്.നാഷണല്‍ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തികളില്‍ പിക്കപ്പ് വാനുമായി പോകുന്ന പ്രതി അതിന്റെ ഇടയില്‍ തന്നെയാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.ഷിബിന്‍ വിൽപനയ്ക്കായി കൈയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്.

പ്രതിയില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതും പ്രതിയെ കഞ്ചാവ് വിൽപനയ്ക്കായി പാക്ക് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ചാക്കോ എന്നയാളെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഷിബിൻ റോയിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിബിൻ റോയിക്കെതിരെ എൻ.ഡി പി.എസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!