ഇ.പി.എഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

കണ്ണൂര്‍ :എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഒക്ടോബര്‍ 27ന് നടക്കും. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയം, വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2712388.