പാട്ടിന്റെ പാലാഴി തീർത്ത കെ. രാഘവൻമാസ്‌റ്ററുടെ ഓർമദിനം ഇന്ന്

തലശേരി : മഞ്ഞണിപ്പൂനിലാവായി മലയാളി മനസിൽ പാട്ടിന്റെ പാലാഴി തീർത്ത കെ. രാഘവൻമാസ്‌റ്ററുടെ വേർപാടിന് വ്യാഴാഴ്‌ച പത്ത് വർഷം. രാഘവൻമാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്ന ജില്ലാ കോടതിക്ക് മുന്നിലെ സെന്റിനറി പാർക്കിൽ രാവിലെ ഒമ്പതിന് നഗരസഭാ ചെയർമാൻ കെ.എം. ജമുനാറാണിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും.
കെ. രാഘവൻമാസ്‌റ്റർ ഫൗണ്ടേഷനും നാടക് തലശേരി മേഖലാ കമ്മിറ്റിയും ചേർന്ന് രാവിലെ 10ന് പാർക്കിൽ സംഘടിപ്പിക്കുന്ന അനുസ്‌മരണ യോഗം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ബ്രണ്ണൻ ഹൈസ്‌കൂളിൽ ‘രാഘവീയം’ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും.