പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം: നാല് യുവാക്കൾ അറസ്റ്റിൽ

തില്ലങ്കേരി : പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെയാണ് സംഭവം നടന്നത്.
തില്ലങ്കേരി സ്വദേശികളായ സുവിൻ (26), വൈഷ്ണവ് ( 24), അഭിഷേക് (25), മിഥുൻ (26) എന്നിവരെ യുവതിയുടെ പരാതി പ്രകാരം മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.
തില്ലങ്കേരി ടൗണിൽ വച്ച് പോലീസ് ആണെന്ന് പറഞ്ഞെത്തിയ നാലു യുവാക്കൾ ബലമായി തടഞ്ഞുവെച്ചു് ബാഗ് പരിശോധിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് യുവതി മുഴക്കുന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.