മദർ തെരേസ ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ് ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), മുസ്ലിം, സിക്ക്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ‍ https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php?

അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 17. ഫോൺ: 0471 2300524, 0471 2300523.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!