പോസ്റ്റ് ഓഫീസുകളിൽ ഐ.പി.പി.ബി മേള ഇന്നുമുതൽ
കണ്ണൂർ : എല്ലാ പോസ്റ്റ് ഓഫീസുകളിലും 19 മുതൽ 21 വരെ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള (ഐ.പി.പി.ബി. മേള) നടത്തുന്നു. ഒരുവർഷത്തിന് മുകളിലായി ഉപയോഗിക്കാതെ കിടക്കുന്ന ഐ.പി.പി.ബി. അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യാൻ അതതു പോസ്റ്റ് ഓഫീസുകളിൽ സൗകര്യമുണ്ടായിരിക്കും. അക്കൗണ്ടിൽ നോമിനി ചേർക്കാതെ തുറന്നിരിക്കുന്ന ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫീസിൽ വന്ന് നോമിനിയെ ചേർക്കാം.
10 ലക്ഷം രൂപയുടെ ആക്സിഡന്റ് ഇൻഷുറൻസ് പോളിസി 399 വാർഷിക പ്രീമിയം അടച്ച് എടുക്കാനുള്ള സൗകര്യവും ലഭിക്കും. ഈ ദിവസങ്ങളിൽ ചെറുകിട വ്യാപാരികൾക്ക് ക്യു.ആർ. സ്റ്റിക്കർ വിതരണവും ഉണ്ടാകും. അതോടൊപ്പം വിവിധ വായ്പകൾക്കും അപേക്ഷിക്കാം.