ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗുഗ്ൾപേ

Share our post

ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗൂഗ്ൾ പേ. സചേത് ലോൺ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികൾക്കായി വായ്പ നൽകുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തിൽ വായ്പയായി നൽകുക. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുക. ഡി.എം.ഐ ഫിനാൻസുമായി ചേർന്നാണ് കമ്പനി വായ്പകൾ നൽകുന്നത്.

ഇപേ ലേറ്റർ സംവിധാനത്തിലൂടെയാണ് ഗൂഗ്ൾ വ്യാപാരികൾക്ക് വായ്പ നൽകുന്നുണ്ട്. ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരികൾക്ക് അവരുടെ വ്യാപാരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ വായ്പ, ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്ന് യു.പി.ഐ ആപിലൂടെ നേരത്തെ ഗൂഗ്ൾ വായ്പ അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ വായ്പ നൽകുന്നതിന് ആക്സിസ് ബാങ്കുമായും ചേർന്ന് ഗുഗ്ൾ പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ 167 ലക്ഷം കോടിയുടെ ഇടപാടുകൾ ഗൂഗ്ൾ പേയിലൂടെ നടന്നുവെന്ന് കമ്പനി വൈസ് പ്രസിഡന്റ് അംബരീഷ് കെഗ്നഗെ പറഞ്ഞു. ഗൂഗ്ൾ നൽകിയ വായ്പകളിൽ പകുതിയും കൊടുത്തത് പ്രതിമാസം 30,000 രൂപയിൽ താഴെ മാത്രം വരുമാനമുള്ളവർക്കാണെന്നും അദ്ദേഹം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!