അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ ചങ്ങാതി

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ ആന്തൂര്‍ നഗരസഭയില്‍ ചങ്ങാതി പദ്ധതി നടപ്പാക്കും. അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. നഗരസഭയിലെ വ്യവസായശാലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക.
സര്‍വെ നടത്തി പഠിതാക്കളെ കണ്ടെത്തിയ ശേഷം ക്ലാസ്സുകള്‍ ആരംഭിക്കും. ഇതിനായി ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും.
ഹമാരി മലയാളം എന്ന പേരില്‍ പ്രത്യേക പാഠപുസ്തകവും സാക്ഷരതാമിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 25 ന് ആന്തൂര്‍ നഗരസഭയില്‍ നടക്കും.