Connect with us

Breaking News

ദുബായിലെ പാചകവാതക സിലിന്‍ഡര്‍ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

Published

on

Share our post

ദുബായ്: ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്‍ ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ ശാന്തി ന​ഗർ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഒട്ടേറെ മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബര്‍ ദുബായ് അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്നു യാക്കൂബ്. വിസിറ്റ് വിസയില്‍ ജോലി ദുബായില്‍ എത്തിയതായിരുന്നു നിധിന്‍. അപകടത്തില്‍ പരിക്കേറ്റ എട്ട്‌ പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട്പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിനുസമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണ് അപകടം നടന്നത്. 12.20 ഓടെ വാതകചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ ഷാനില്‍, നഹീല്‍ എന്നിവരെയാണ് ഗുരുതരപരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുമുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

റാശിദ് ആശുപത്രിയിലും എന്‍.എം.സി. ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിപക്ഷംപേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്‌ളാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു. പരേതനായ അബ്ദുള്ള- ആയിഷ ദമ്പതികളുടെ മകനാണ് യാക്കൂബ്. ഭാര്യ : നാഷിദ. മക്കള്‍ : മെഹന്‍, ഹന.


Share our post

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Trending

error: Content is protected !!