Kerala
ഹമാസ് വെടിയുണ്ടകളെ ചെറുത്ത് ഇസ്രയേലികളെ രക്ഷിച്ച് മലയാളി യുവതികള്‍; ധീര വനിതകളെന്ന് ഇസ്രയേൽ

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലി പൗരന്‍മാരുടെ ജീവന്‍ രക്ഷിച്ച് രണ്ട് മലയാളി യുവതികള്‍. കെയര്‍ വര്‍ക്കേഴ്‌സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂര്‍ സ്വദേശി സബിതയുമാണ് ഹമാസ് സംഘത്തിന് മുന്നില്‍ നിന്ന് വൃദ്ധദമ്പതിമാരെ ജീവിതത്തിലേക്ക് തിരികെവിളിച്ചത്.
ഹമാസ് വീട് വളഞ്ഞെന്ന് അറിഞ്ഞതോടെ നാലുപേരും വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു. ഹമാസ് സംഘാംഗങ്ങള്‍ ഈ റൂമിന്റെ ഇരുമ്പുവാതില്‍ വെടിവെച്ച് തകര്‍ക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും മീരയും സബിതയും മണിക്കൂറുകളോളം വാതില്‍ അടച്ചുപിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രയേല്‍-ഗാസ അതിര്‍ത്തിയിലെ കിബൂറ്റ്‌സിലാണ് ഇരുവരും ജോലി ചെയ്യുന്നത്. എഎല്‍എസ് രോഗം ബാധിച്ച റേച്ചല്‍ എന്ന വൃദ്ധയെ പരിചരിക്കലായിരുന്നു ജോലി. രണ്ടു പേരും ഓരോ ഷിഫ്റ്റിലായാണ് ജോലി ചെയ്തിരുന്നത്. രാവിലെ 6.30ന് ജോലി കഴിഞ്ഞ് സബിത താമസസ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങുന്ന സമയത്താണ് ഹമാസിന്റെ ആക്രമണമുണ്ടായത്. ആ സമയത്ത് അടുത്ത ഷിഫ്റ്റ് ജോലിക്കായി മീര വീട്ടിലെത്തുകയും ചെയ്തിരുന്നു.
‘എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. സൈറണ്‍ മുഴങ്ങിയതോടെ ഞങ്ങള്‍ നാലു പേരും സുരക്ഷാ റൂമില്‍ അഭയം തേടി. ആ സമയത്ത് റേച്ചലിന്റെ മകള്‍ ഞങ്ങളെ ഫോണില്‍ വിളിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയെന്നെന്നും രണ്ട് വാതിലുകളും ലോക്ക് ചെയ്തുവെയ്ക്കണമെന്നും അവര്‍ ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചുകയറി എന്ന് മനസിലായി. അവര്‍ ഷൂട്ട് ചെയ്യുന്ന ശബ്ദവും ഗ്ലാസുകള്‍ പൊട്ടുന്ന ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു.
സേഫ്റ്റി റൂമില്‍ നിന്ന് ഞങ്ങള്‍ വീണ്ടും റാഹേലിന്റെ മകളെ വിളിച്ചു. വാതില്‍ അമര്‍ത്തിപ്പിടിക്കാനാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ വാതിലിലേക്ക് ഷൂട്ട് ചെയ്യുകയും തകര്‍ക്കാനും ശ്രമിച്ചു. ഞങ്ങള്‍ വാതിലിലെ പിടിവിട്ടില്ല. രാവിലെ 7.30യെല്ലാം ആയപ്പോഴേക്കും ഹമാസ് സംഘം വീട്ടില്‍ നിന്ന് പോയെന്ന് മനസിലായി. പക്ഷേ വാതില്‍ തുറക്കാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു. നാലര മണിക്കൂറുകളോളം ഞങ്ങള്‍ വാതില്‍ നിന്ന് കൈവിടാതെ നിന്നു. അറിയാവുന്ന പ്രാര്‍ഥനകളെല്ലാം ചൊല്ലി. ഉച്ചയ്ക്ക് ഒരു മണിയായപ്പോഴും വീണ്ടും വെടിയൊച്ച കേട്ടു.
ഇസ്രയേല്‍ സൈന്യം ഞങ്ങളെ രക്ഷിക്കാനെത്തുമെന്ന് വീട്ടിലെ ഗൃഹനാഥനായ ഷ്മൂലിക് ഞങ്ങളെ അറിയിച്ചു. അദ്ദേഹം രാത്രിയായപ്പോള്‍ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. പൂര്‍ണമായും തകര്‍ന്ന വീടാണ് അദ്ദേഹം കണ്ടത്. സൈന്യം എത്തിയപ്പോള്‍ ഞങ്ങളും പുറത്തേക്കിറങ്ങി. സകലതും ഹമാസ് സംഘം എടുത്തുകൊണ്ടുപോയിരുന്നു. കൊണ്ടുപോകാന്‍ കഴിയാത്തത് നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. ഞങ്ങള്‍ തയ്യാറാക്കിവെച്ചിരുന്ന എമര്‍ജന്‍സി ബാഗും സ്വര്‍ണവും പണവുമെല്ലാം അവര്‍ കൊണ്ടുപോയിരുന്നു.
ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത പല വീടുകളും ഇതേ അവസ്ഥയിലാണുണ്ടായിരുന്നത്. അവിടേയുള്ള പലരേയും കൊല്ലപ്പെട്ടിരുന്നു. ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതുപോലെ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മിസൈല്‍ ആക്രമണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഞങ്ങള്‍ സുരക്ഷാ റൂമില്‍ താമസിക്കും. അതുകഴിഞ്ഞാല്‍ പുറത്തേക്കിറങ്ങും. എന്നാല്‍ ആ ദിവസം അതുപോലെയായിരുന്നില്ല. എന്തെങ്കിലും ചെയ്യാനുള്ള സമയം ഞങ്ങള്‍ക്ക് ലഭിച്ചില്ല.’-സബിത പറയുന്നു.
സബിതയുടേയും മീരയുടേയും ധൈര്യത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേലി എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയില്‍ നിന്നുള്ള സൂപ്പര്‍ വനിതകള്‍’ എന്നാണ് പോസ്റ്റില്‍ ഇരുവരേയും വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും രക്ഷിച്ച ഇസ്രായേലി പൗരന്‍മാരുടെ മകന്റെ ഭാര്യയും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസുമായി മണിക്കൂറുകളോളം പൊരുതിനിന്ന ഇവര്‍ ഹീറോകളാണെന്നും മാതാപിതാക്കളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
Kerala
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Kerala
2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജി.എസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം

ദില്ലി: 2000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജി.എസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.
ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യു.പി.ഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.
Kerala
ഒമ്പതുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: ഒമ്പതു വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് വെളിമണ്ണയില്‍ ആണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്. വെളിമണ്ണ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കാന്‍ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്