India
സ്വവർഗ വിവാഹം: ഒരുമിച്ച് ജീവിക്കാം; അംഗീകാരമില്ല
ന്യൂഡൽഹി : സ്‌ത്രീ–പുരുഷ വിവാഹങ്ങൾക്കുള്ള നിയമാനുസൃത അംഗീകാരവും അവകാശങ്ങളും സ്വവർഗ വിവാഹങ്ങൾക്കും സഹവാസങ്ങൾക്കും ഉറപ്പാക്കണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. സ്വവർഗസ്നേഹികൾക്ക് താൽപ്പര്യമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാനും ഒന്നിച്ച് കഴിയാനും ജീവിതം ആസ്വദിക്കാനും അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നിയമപരമായ അംഗീകാരം അവകാശപ്പെടാനാകില്ല. അംഗീകാരം ഇല്ലാത്തതിനാൽ അവകാശങ്ങളും ലഭിക്കില്ലെന്ന് നിയമവിദഗ്‌ധർ പ്രതികരിച്ചു.
സ്വവർഗബന്ധങ്ങൾ സാമൂഹ്യ യാഥാർഥ്യമാണെന്നത് സുപ്രീംകോടതി അംഗീകരിച്ചു. ഇത്തരം ബന്ധങ്ങൾ നഗരങ്ങളിലെ വരേണ്യരെമാത്രം ബാധിക്കുന്നതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി. എന്നാൽ, നിയമനിർമാണ അധികാരത്തിൽ ഇടപെടരുതെന്ന കേന്ദ്രസർക്കാർ വാദം കോടതി സ്വീകരിച്ചു. സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം മൗലികാവകാശമല്ലെന്ന് അഞ്ച് ജഡ്‌ജിമാരും നിരീക്ഷിച്ചു. സ്വവർഗപങ്കാളികൾക്ക് ഭീതിയോ വിവേചനമോ ഒറ്റപ്പെടലോയില്ലാതെ ജീവിക്കാനാകണം. അതിനുവേണ്ട ഇടപെടലുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തണമെന്നും ഭരണഘടനാബെഞ്ച് നിർദേശിച്ചു.
വിവേചനമരുത്: അതിക്രമങ്ങൾ തടയണം
സ്വവർഗപങ്കാളികൾക്കുനേരെ ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
● ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നതിൽ വിവേചനമരുത്.
● സ്വവർഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കണം.
● പ്രശ്‌നങ്ങൾ വിളിച്ചറിയിക്കാൻ ഹോട്ട്‌ലൈൻ നമ്പർ വേണം.
● സ്വവർഗസ്‌നേഹികൾക്കായി സുരക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കണം.
● ബന്ധം സംബന്ധിച്ച പരാതികളിൽ പ്രാഥമികാന്വേഷണത്തിനുശേഷം മാത്രം കേസ്.
● പങ്കാളികളെ പൊലീസ് നിർബന്ധിച്ച് വീട്ടിലേക്ക് അയക്കരുത്.
● സമ്മർദം ചെലുത്തി ഹോർമോൺ ചികിത്സ നടത്തരുത്.
● ബലംപ്രയോഗിച്ച് ശസ്‌ത്രക്രിയകൾക്ക് വിധേയരാക്കരുത്.
● പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അവഹേളിക്കരുത്.
India
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്